പങ്ചറാവാത്ത, കാറ്റടിക്കേണ്ടാത്ത, മൈലേജ് കൂട്ടുന്ന മിഷലിന്‍ ടയര്‍

ടയറുകളുടെ ലോകത്ത് സമീപഭാവിയില്‍ നടക്കാന്‍ പോകുന്ന ഏറ്റവും വലിയ വിപ്ലമായിരിക്കും മിഷലിന്‍ വികസിപ്പിച്ചെടുത്ത എയര്‍ലെസ്സ് റേഡിയല്‍ ടയറുകള്‍. കാറ്റടിക്കേണ്ടതില്ലാത്ത, പങ്ചറിനെ പേടിക്കേണ്ടതില്ലാത്ത ഇത്തരം ടയറുകള്‍ നിരത്തുകളില്‍ ഒരു സാധാരണ കാഴ്ചയാകാനുള്ള സാധ്യത ഏറെയാണ്. മിഷലിന്‍ എക്‌സ് ട്വീല്‍ എന്നു വിളിക്കുന്ന ഈ ടയറുകളുടെ വന്‍തോതിലുള്ള ഉല്‍പാദനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.

മിഷലിന്‍ ടയര്‍വിപ്ലവത്തെ അടുത്തുപരിചയപ്പെടാം താഴെ.

പങ്ചറാവാത്ത, കാറ്റടിക്കേണ്ടാത്ത, മൈലേജ് കൂട്ടുന്ന മിഷലിന്‍ ടയര്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

പങ്ചറാവാത്ത, കാറ്റടിക്കേണ്ടാത്ത, മൈലേജ് കൂട്ടുന്ന മിഷലിന്‍ ടയര്‍

മിഷെലിന്റെ യുഎസ്സിലുള്ള ഗവേഷണകേന്ദ്രത്തിലാണ് ഈ ടയര്‍ വികസിപ്പിച്ചെടുത്തത്. പരമ്പരാഗത ശൈലിയിലുള്ള നിര്‍മിതിയേ അല്ല ഈ ടയറിന്റേത്. ടയറും വീലും നിലവില്‍ രണ്ട് യൂണിറ്റുകളുടെ കൂട്ടിയോജിപ്പിക്കലാണെങ്കില്‍ ഈ ടയറില്‍ ഇവ ഒറ്റ യൂണിറ്റാണ്.

പങ്ചറാവാത്ത, കാറ്റടിക്കേണ്ടാത്ത, മൈലേജ് കൂട്ടുന്ന മിഷലിന്‍ ടയര്‍

ഒരു വീല്‍ ഹബ്ബിനോട് (ഇത് അലോയ്, സ്റ്റീല്‍ എന്നിവയാല്‍ നിര്‍മിക്കപ്പെട്ടതാവാം) ഘടിപ്പിച്ചിട്ടുള്ള വഴക്കമുള്ള പോളിയൂറിത്തെയ്ന്‍ ആരങ്ങളാണ് മിഷെല്‍ ടയറിന്റെ പ്രധാനപ്പെട്ട ഭാഗം. സാധാരണ ടയറുകളില്‍ വായുനിറച്ച് ക്രമീകരിക്കുന്ന ഭാഗത്തിന്റെ ചുമതല ഈ ആരങ്ങള്‍ ഏറ്റെടുക്കുന്നു, കൂടുതല്‍ കാര്യക്ഷമമായി.

പങ്ചറാവാത്ത, കാറ്റടിക്കേണ്ടാത്ത, മൈലേജ് കൂട്ടുന്ന മിഷലിന്‍ ടയര്‍

സൗത്ത് കരോലിനയില്‍ മിഷലിന്‍ സ്ഥാപിക്കുന്ന പുതിയ പ്ലാന്റില്‍ മിഷലിന്‍ എക്‌സ് ട്വീല്‍ ടയറുകളാണ് നിര്‍മിക്കുക എന്നറിയുന്നു. വിവിധ പരിതസ്ഥിതികളില്‍ മിഷലിന്‍ എക്‌സ് ട്വീല്‍ ടയറുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്നതു സംബന്ധിച്ച ടെസ്റ്റുകളും മറ്റും കമ്പനി ഇതിനകം നടത്തിക്കഴിഞ്ഞിട്ടുണ്ട്.

പങ്ചറാവാത്ത, കാറ്റടിക്കേണ്ടാത്ത, മൈലേജ് കൂട്ടുന്ന മിഷലിന്‍ ടയര്‍

ഭാരക്കുറവാണ് മിഷലിന്‍ എക്‌സ് ട്വീല്‍ ടയറിന്റെ മറ്റു പ്രത്യേകതകളിലൊന്ന്. പരമ്പരാഗത ടയറുകള്‍ക്ക് ഭാരം ഈ ടയറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെയധികം കൂടുതലാണ്. കാറ്റിന്റെ സഞ്ചാരം വലിയ തോതില്‍ അനുവദിക്കുന്നതിനാല്‍ വാഹനത്തിന്റെ പ്രകടനശേഷി കൂടുന്നു. ഇന്ധനക്ഷമതയും വര്‍ധിപ്പിക്കും.

പങ്ചറാവാത്ത, കാറ്റടിക്കേണ്ടാത്ത, മൈലേജ് കൂട്ടുന്ന മിഷലിന്‍ ടയര്‍

ഏതാണ്ട് ഒരു ദശകം നീണ്ട ഗവേഷണങ്ങളുടെ ഭാഗമായാണ് മിഷെലിന്‍ ടയറുകള്‍ നിര്‍മിക്കപ്പെട്ടത്. നിലവില്‍ ഒരു പുല്ലുചെത്തി വാഹനത്തില്‍ ഈ ടയര്‍ ഘടിപ്പിച്ച് വിപണിയിലെത്തിച്ചിട്ടുണ്ട്. ഭാവിയില്‍ കാറുകളിലേക്കും ഹെവി വാഹനങ്ങളിലേക്കും മിഷലിന്‍ എക്‌സ് ട്വീല്‍ ടയറുകള്‍ എത്തിയേക്കും.

Most Read Articles

Malayalam
English summary
Michelin airless puncture less radial tyre.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X