മിത്സുബിഷി പജീറോ സ്‌പോര്‍ട് ഓട്ടോമാറ്റിക് വിപണിയില്‍

By Santheep

മിത്സുബിഷി പജീറോ സ്‌പോര്‍ടിന്റെ ഓട്ടോമാറ്റിക് പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. ദില്ലി എക്‌സ്‌ഷോറൂം നിരക്കു പ്രകാരം 23,55,000 രൂപയാണ് ഈ പതിപ്പിന് വില.

വായിക്കൂ: കിം കര്‍ദാഷ്യന്റേതിനെക്കാള്‍ വലുതാണ് ജിടിആറിന്റേത്!

ഓട്ടോമാറ്റിക് പജീറോ ടൂ വീല്‍ ഡ്രൈവില്‍ മാത്രമേ ലഭിക്കുകയുള്ളൂ. 2.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്. പരമാവധി 175 കുതിരശക്തി പകരാന്‍ ഈ എന്‍ജിന് സാധിക്കും. 350 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നു.

മിത്സുബിഷി പജീറോ സ്‌പോര്‍ടിനെ അടുത്തറിയാം

പാഡില്‍ ഷിഫ്റ്ററുകള്‍, സ്‌പോര്‍ട്‌സ് മോഡ്, പുതിയ ഡിസൈനിലുള്ള ഫ്രണ്ട് ഗ്രില്‍, പുതുക്കിയ ബംപര്‍, പുതിയ ഫോഗ് ലാമ്പുകള്‍, ഔട്‌സൈഡ് മിററുകളില്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, മള്‍ടി ഇന്‍ഫമേഷന്‍ ഡിസ്‌പ്ലേ തുടങ്ങിയ സന്നാഹങ്ങള്‍ വാഹനത്തില്‍ ചേര്‍ത്തിട്ടുണ്ട്.

പുതിയ ഓട്ടോമാറ്റിക് പതിപ്പിന്റെ ലോഞ്ച് ഇന്ത്യയിലെ തങ്ങളുടെ വില്‍പന വര്‍ധിപ്പിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. കമ്പനിയുടെ വില്‍പനാശൃംഘടകള്‍ വര്‍ധിപ്പിക്കുവാനും തങ്ഹള്‍ക്കു പദ്ധതിയുണ്ടെന്ന് മിത്സുബിഷി അറിയിക്കുന്നു.

ഇന്ത്യയില്‍ ഹ്യൂണ്ടായ് സാന്റ ഫെ, ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നീ മോഡലുകളോടാണ് മിത്സുബിഷി പജീറോ സ്‌പോര്‍ട് നേരിട്ട് ഏല്‍ക്കുന്നത്.

Comments

Most Read Articles

Malayalam
English summary
Mitsubishi Pajero Sport AT launched in India.
Story first published: Tuesday, November 18, 2014, 12:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X