2014ലെ 10 പ്രധാന കാര്‍ ലോഞ്ചുകള്‍

By Santheep

2014 ഓട്ടോവിപണിയെ സംബന്ധിച്ച് നിര്‍ണായകമായ വര്‍ഷമായിരുന്നു. പൊതുവില്‍ മാന്ദ്യത്തിലായിരുന്നു വിപണിയെങ്കിലും കാര്‍നിര്‍മാതാക്കള്‍ പുതിയ മോഡലുകളെത്തിക്കുന്നതില്‍ യാതൊരു പഞ്ഞവും വരുത്തിയില്ല. നരേന്ദ്രമോഡി അധികാരത്തിലെത്തുമെന്ന് ഏതാണ്ടുറപ്പിച്ച വിപണി വലിയ ഉത്സാഹത്തിലായിരുന്നു. വന്‍വികസനം വരാന്‍ പോകുന്നതായി കാര്‍നിര്‍മാതാക്കളും ധരിച്ചു. വില്‍പന വന്‍തോതില്‍ ഉയരുമെന്ന പ്രതീക്ഷയില്‍ സര്‍വസന്നാഹങ്ങളുമായി തയ്യാറായി നിന്നു.

രണ്ടായിരത്തിപ്പതിന്നാലാമാണ്ടില്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചേര്‍ന്ന പ്രധാനപ്പെട്ട പത്ത് മോഡലുകളെക്കുറിച്ചാണ് ഇവിടെ ചര്‍ച്ച. ചിത്രത്താളുകളിലേക്കു നീങ്ങുക.

2014ലെ 10 പ്രധാന കാര്‍ ലോഞ്ചുകള്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

10. മാരുതി ആള്‍ട്ടോ കെ10

10. മാരുതി ആള്‍ട്ടോ കെ10

ആള്‍ട്ടോ കെ10 മോഡലിന്റെ പുതുക്കിയ പതിപ്പ് വിപണിയിലെത്തിയതാണ് 2014ലെ ലോഞ്ചുകളില്‍ പ്രധാനപ്പെട്ട ഒന്ന്. ഈ വാഹനത്തിന്റെ ഡിസൈന്‍ കുറെയധികം പഴകിയതിനാല്‍ വില്‍പന കുറഞ്ഞു വരികയായിരുന്നു. സെലെരിയോ, ആള്‍ട്ടോ 800 തുടങ്ങിയ സുസൂക്കി വാഹനങ്ങളുടെ ഡിസൈന്‍ വേലകളുടെ സ്വാധീനം പുതിയ ആള്‍ട്ടോ കെ10 പതിപ്പില്‍ കാണാം. സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിട്ടുണ്ട് എന്നതാണ് പുതിയ കെ10ന്റെ മറ്റൊരു വിശേഷം.

09. ടാറ്റ സെസ്റ്റ്

09. ടാറ്റ സെസ്റ്റ്

ടാറ്റ കാറുകള്‍ക്കുമേല്‍ വിമര്‍ശകര്‍ പ്രധാനമായി ഉന്നയിക്കുന്ന ചില ആരോപണങ്ങള്‍ക്ക് അച്ചിലിട്ട് വാര്‍ത്ത മറുപടിയാണ് സെസ്റ്റ് മോഡല്‍. ഹൊറിസോനെക്‌സ്റ്റ് എന്ന പേരില്‍ തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് സെസ്റ്റ് മോഡല്‍ വിപണിയിലെത്തിയത്. ടാറ്റ കാറുകളുടെ ഡിസൈന്‍, സാങ്കേതികത എന്നിങ്ങനെയുള്ള സുപ്രധാന കാര്യങ്ങളില്‍ ഒരു പാരഡൈം ഷിഫ്റ്റ് തന്നെയാണ് സെസ്റ്റിന്റെ വിപണിപ്രവേശത്തോടെ സംഭവിച്ചത്.

08. ഹ്യൂണ്ടായ് എലൈറ്റ് ഐ20

08. ഹ്യൂണ്ടായ് എലൈറ്റ് ഐ20

എലൈറ്റ് ഐ20 മോഡലിന്റെ വരവ് ഹ്യൂണ്ടായിയുടെ വില്‍പനയില്‍ അനുകൂലമായ നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്ന മോഡലാണ്. വാഹനത്തിന്റെ പ്രീമിയം നിലവാരം ഉപഭോക്താക്കളെ വന്‍തോതില്‍ ആകര്‍ഷിക്കുന്നുണ്ട്. നിലവില്‍ ഈ വാഹനത്തിന് നേരിട്ടുള്ള എതിരാളികള്‍ ആരുമില്ല എന്നതാണ് സത്യം. മാരുതിയില്‍ നിന്ന് ഒരു എലൈറ്റ് ഐ20 എതിരാളി വരാനിരിക്കുന്നുണ്ട്.

07. ഫിയറ്റ് പൂന്തോ ഇവോ

07. ഫിയറ്റ് പൂന്തോ ഇവോ

പൂന്തോയുടെ പുതുക്കിയ മോഡലാണ് പൂന്തോ ഇവോ എന്ന പേരില്‍ ഇപ്പോള്‍ വില്‍ക്കുന്നത്. കാര്യമായ മാറ്റങ്ങള്‍ വാഹനത്തില്‍ വരുത്തിയിട്ടുണ്ടെങ്കിലും ഇതൊരു തലമുറമാറ്റമൊന്നുമല്ല. പൂന്തോയുടെ പുതുതലമുറ പതിപ്പ് 2016ല്‍ വിപണിയിലെത്താനിരിക്കുകയാണ്.

06. മാരുതി സുസൂക്കി സിയാസ്

06. മാരുതി സുസൂക്കി സിയാസ്

പരാജയമായി മാറിയ എസ്എക്‌സ്4 സെഡാന് പകരമായി എത്തിയ സിയാസ് ഒരു വന്‍ വിജയമാണ് മാരുതിക്ക് സമ്മാനിച്ചത്. രാജ്യത്ത് ഏറ്റവുമധികം വില്‍ക്കുന്ന പ്രീമിയം സെഡാനുകളുടെ കൂട്ടത്തില്‍ ഇപ്പോള്‍ സിയാസുമുണ്ട്.

05. ഹോണ്ട മൊബിലിയോ

05. ഹോണ്ട മൊബിലിയോ

ഹോണ്ടയില്‍ നിന്നുള്ള മൊബിലിയോ എംപിവിക്ക് വന്‍ വരവേല്‍പാണ് വിപണിയില്‍ ലഭിച്ചത്. മികച്ച നിലയില്‍ വിറ്റുപോകുന്ന ഈ വാഹനവും 2014ലെ ഏറ്റവും പ്രധാനപ്പെട്ട ലോഞ്ചുകളുടെ പട്ടികയില്‍ ഇടം പിടിക്കുന്നു.

04. പുതിയ ഫോഡ് ഫിയസ്റ്റ

04. പുതിയ ഫോഡ് ഫിയസ്റ്റ

പുതുക്കിയ ഫോഡ് ഫിയസ്റ്റ മൂന്ന് ഡീസല്‍ മോഡലുകളാണ് വിപണിയിലുള്ളത്. ഈ വാഹനത്തിന്റെ വിപണിപ്രവേശവും രണ്ടായിരത്തിപ്പന്ത്രണ്ടിലെ പ്രധാനപ്പെട്ട ലോഞ്ചുകളില്‍ പെടുന്നു.

03. ടൊയോട്ട എട്യോസ് ക്രോസ്

03. ടൊയോട്ട എട്യോസ് ക്രോസ്

ചെറു ക്രോസ്സോവറുകള്‍ക്ക് വിപണിയില്‍ സാധ്യത വര്‍ധിക്കുന്നത് മുന്നില്‍ക്കണ്ടാണ് എട്യോസ് ക്രോസ്സ് വിപണിയിലെത്തിക്കാന്‍ ടൊയോട്ട തീരുമാനിച്ചത്. ഈ സെഗ്മെന്റില്‍ നിരവധി വാഹനങ്ങള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട് ഇതിനകം തന്നെ.

02. ഫിയറ്റ് അവ്വെന്റ്യൂറ

02. ഫിയറ്റ് അവ്വെന്റ്യൂറ

അവ്വെന്റ്യൂറയും സ്‌പോര്‍ടി ശൈലിയില്‍ നിര്‍മിക്കപ്പെട്ട ചെറു ക്രോസ്സോവറാണ്. വിപണിയില്‍ സ്‌പോര്‍ടിയായ ശൈലിയില്‍ നിര്‍മിക്കപ്പെട്ട ചെറുവാഹനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് മുന്നില്‍ക്കണ്ടാണ് അവ്വെന്റ്യൂറ എത്തിയിരിക്കുന്നത്.

01. ഹോണ്ട സിറ്റി

01. ഹോണ്ട സിറ്റി

രണ്ടാംവരവില്‍ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച് എത്തിയ ഹോണ്ട സിറ്റി സെഡാന്‍ മികച്ച നിലയില്‍ വിറ്റുപോകുന്നുണ്ട്. കഴിഞ്ഞവര്‍ഷത്തെ ലോഞ്ചുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് സിറ്റിയുടെ വരവിനെ വിശേഷിപ്പിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
Important Car Launches of 2014.
Story first published: Wednesday, December 24, 2014, 17:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X