ട്രിപ്പ് റദ്ദു ചെയ്യുന്ന പ്രൈവറ്റ് ബസ്സുകള്‍ക്ക് പണി കിട്ടും!

By Santheep

ഔദ്യോഗികമായി കാരണം ബോധിപ്പിക്കാതെ രാത്രികാലങ്ങളിലെ സര്‍വീസ് റദ്ദു ചെയ്യുന്ന പ്രൈവറ്റ് ബസ്സുകള്‍ക്കെതിരെ കോഴിക്കോട് മോട്ടോര്‍ വെഹിക്കിള്‍സ് ഡിപാര്‍ട്‌മെന്റ് രംഗത്ത്. ഇത്തരം ബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതുള്‍പെടെയുള്ള നടപടികളിലേക്ക് ഡിപ്പാര്‍ട്‌മെന്റ് നീങ്ങുമെന്ന് ആര്‍ടിഒ രാജീവ് പുത്തലത്ത് താക്കീത് നല്‍കി.

യാത്രക്കാര്‍ കുറവുള്ള ഒഴിവുദിവസങ്ങളില്‍ ട്രിപ്പുകള്‍ റദ്ദാക്കുന്നത് ബസ്സുടമകള്‍ പതിവാക്കിയിരിക്കുകയാണ്. ഇതിനു പുറമെ സാധാരണ ദിവസങ്ങളില്‍ രാത്രിയിലും ഉച്ചയ്ക്കും ബസ്സുകള്‍ ഓടാതിരിക്കുന്നതു കൂടി പതിവായതോടെ യാത്രക്കാന്‍ പ്രയാസമനുഭവിക്കുകയാണ്.

ദീര്‍ഘദൂര ബസ്സുകളും ഹ്രസ്വദൂരബസ്സുകളും ട്രിപ്പ് റദ്ദാക്കല്‍ പരിപാടിയില്‍ സജീവമായി പങ്കെടുക്കുന്നുണ്ടെന്നാണ് അറിയുന്നത്. വിഷു, ഈസ്റ്റര്‍ തുടങ്ങിയ ആഘോഷദിനങ്ങള്‍ അടുപ്പിച്ചു വന്നതോടെ ബസ്സുകളുടെ ട്രിപ്പ് റദ്ദു ചെയ്യല്‍ പ്രവണത കൂടുകയായിരുന്നു. ഈ സമയങ്ങളില്‍ ഉദ്യോഗസ്ഥരുടെ ചെക്കിംഗ് ഒരല്‍പം കുറഞ്ഞതാണ് ബസ്സുടമകള്‍ മുതലെടുത്തത്.

തിങ്കളാഴ്ച മുതല്‍ പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ടെന്ന് ആര്‍ടിഓ അറിയിക്കുന്നു. മാനാഞ്ചിറയില്‍ ഉച്ചനേരത്ത് നിറുത്തിയിട്ടിരുന്ന ചില ബസ്സുകളിലെ ജീവനക്കാര്‍ക്ക് താക്കീതു നല്‍കി വിട്ടതായി ആര്‍ടിഓ രാജീവ് പുത്തലത്ത് പറഞ്ഞു. ഇനിയും ഇതാവര്‍ത്തിക്കുകയാണെങ്കില്‍ 5,000 രൂപ പിഴ നല്‍കേണ്ടുന്ന വകുപ്പുകള്‍ ചേര്‍ത്ത് പണി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ വീഴ്ചകള്‍ കണ്ടെത്തിയാല്‍ പെര്‍മിറ്റ് റദ്ദ് ചെയ്യുന്നതുള്‍പെടെയുള്ള നടപടികളിലേക്ക് നീങ്ങും.

ബസ്സുകളോടാത്തതു സംബന്ധിച്ച് യാത്രക്കാരുടെ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് നഗരസഭ ആര്‍ടിഓ-യെയും ജില്ലാ കളക്ടറെയും സമീപിക്കുകയായിരുന്നു.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

Most Read Articles

Malayalam
കൂടുതല്‍... #news #വാര്‍ത്ത
English summary
The motor vehicles department in the district is all set to put an end to the woes of the passengers who find it hard to travel during night hours.
Story first published: Wednesday, April 23, 2014, 13:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X