മുംബൈയില്‍ ഇനി ഹോണൊച്ചയില്ല

By Santheep

മുംബൈയില്‍ ഭയങ്കര ഒച്ചയാണെന്ന് ലോകാരോഗ്യസംഘടന നേരത്തെതന്നെ വാണിംഗ് നല്‍കിയിട്ടുണ്ട്. ഇതെത്തുടര്‍ന്ന് ഒച്ച് കുറയ്ക്കുവാനുള്ള പദ്ധതികള്‍ 2008 മുതല്‍ നടപ്പാക്കുവാന്‍ സര്‍ക്കാരും സര്‍ക്കാര്‍ ഏജന്‍സികളും ശ്രമിച്ചുവരികയാണ്. നടപ്പാക്കും നടപ്പാക്കും എന്ന വാക്കല്ലാതെ ഇതുവരെ യാതൊന്നു പ്രവര്‍ത്തിയിലെത്തിക്കാന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല.

കാര്യത്തിനും കാര്യമില്ലാതെയും ഹോണ്‍ അടിക്കുന്നത് നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ഡ്രൈവര്‍മാരുടെ ഒരു സ്വഭാവമാണ്. ഇന്ത്യയിലെ വാഹനങ്ങള്‍ക്ക് ഹോണ്‍ ഒച്ച സാധാരണയില്‍ കവിഞ്ഞ അളവില്‍ വേണമെന്ന് ഒരു വിദേശകാര്‍നിര്‍മാതാവ് ചൂണ്ടിക്കാണിച്ചിരുന്നത് ഇവിടെ ഓര്‍ക്കാവുന്നതാണ്.

Mumbai City To Be Horn Free

ആശുപത്രികളുടെയും സ്‌കൂളുകളുടെയും പരിസരങ്ങളില്‍ ഹോണ്‍ ഉപയോഗിക്കരുതെന്ന് ചട്ടങ്ങളുണ്ട്. ഇവ മിക്കപ്പോഴും പാലിക്കപ്പെടാറില്ല.

നിരോധനം പോലുള്ള 'തീവ്രവാദ'പരമായ നടപടികള്‍ ഇക്കാര്യത്തില്‍ നടപ്പാവില്ലെന്നുറപ്പാണല്ലോ. മുംബൈ ഗതാഗത വകുപ്പധികൃതര്‍ ചില ബോധവല്‍ക്കരണ പരിപാടികള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.

ടാക്‌സികളില്‍ ചില ഗാഡ്ജറ്റുകള്‍ ഘടിപ്പിക്കാനുള്ള പരിപാടിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഡ്രൈവര്‍ അമിതമായി ഹോണ്‍ ഉപയോഗിക്കുന്നത് നിരീക്ഷിക്കപ്പെട്ടാല്‍ ഈ ഉപകരണം ബീപ് ശബ്ദം പുറപ്പെടുവിക്കുകയും വാഹനത്തിലെ യാത്രക്കാരെ ജാഗ്രതപ്പെടുത്തുകയും ചെയ്യും.

ഇതുകൂടാതെ നിരവധി ഉപകരണങ്ങള്‍ മുംബൈ ഗതാഗതവകുപ്പധികൃതരുടെ പരിഗണനയിലുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #news #വാര്‍ത്ത
English summary
People living in Mumbai are used to the constant noise surrounding them; however, World Health Organisation has remarked the noise levels in Mumbai are higher than accepted.
Story first published: Monday, April 7, 2014, 18:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X