ബിഎംഡബ്ല്യു എക്‌സ്5 ലോഞ്ച് ചെയ്തു

By Santheep

ബിഎംഡബ്ല്യുവിന്റെ മൂന്നാം തലമുറ എക്‌സ്5 എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. 70.9 ലക്ഷം രൂപ വിലയിലാണ് വാഹനം വരുന്നത്.

3 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനാണ് മൂന്നാം തലമുറ ബിഎംഡബ്ല്യു എക്‌സ്5ല്‍ ഘടിപ്പിച്ചിരിക്കുന്നത്. ഈ എന്‍ജിന്‍ 255 ബിഎച്ച്പി കരുത്ത് പകരുന്നു.

സൗന്ദര്യപരമായ നിരവധി മാറ്റങ്ങള്‍ വാഹനത്തില്‍ വരുത്തിയിട്ടുണ്ട്. എക്സ്റ്റീരിയറില്‍ ഗ്രില്ലിന്റെ വലിപ്പം കൂട്ടിയിരിക്കുന്നതായി കാണാം. മറ്റൊരു മാറ്റം ഹെഡ്‌ലാമ്പിന്റെ അളവില്‍ വരുത്തിയ മാറ്റമാണ്.

New BMW X5 launched in India

ഇന്റീരിയറില്‍ ഡാഷ്‌ബോര്‍ഡ് പുതുക്കിയിരിക്കുന്നു. ഡോറിലും ഗിയര്‍നോബിലും മരപ്പണിയുടെ അടയാളങ്ങള്‍ കാണാം.

10.5 ഇഞ്ച് ഐഡ്രൈവ് സ്‌ക്രീന്‍ ഡാഷില്‍ ഘടിപ്പിച്ചിരിക്കുന്നു. ഉയര്‍ന്ന റെസൊല്യൂഷനില്‍ റിവേഴ്‌സ് കാമറ ചിത്രങ്ങള്‍ ഡ്രൈവര്‍ക്കു നല്‍കാന്‍ ഈ ഡിസ്‌പ്ലേക്ക് സാധിക്കും. സീറ്റുകള്‍ തയ്യാര്‍ ചെയ്തിരിക്കുന്നത് 7 സീരീസ് സെഡാന്റെ ശൈലിയിലാണ്. കാബിന്‍ വൈബ്രേഷന്‍ കുറയ്ക്കുവാന്‍ ഇത് സഹായകമാണെന്ന് ബിമ്മര്‍ പറയുന്നു.

ഹര്‍മാന്‍ കര്‍ഡന്‍ സൗണ്ട സിസ്റ്റം വാഹനത്തില്‍ ചേര്‍ത്തിരിക്കുന്നു. ഫോര്‍ സോണ്‍ സൗണ്ട് സിസ്റ്റം, ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ബ്ലൂടൂത്ത് കണക്ടിവിറ്റി, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ സന്നാഹങ്ങള്‍ വാഹനത്തിലുണ്ട്.

പുതിയ എക്‌സ്5 ഇന്ത്യല്‍ത്തന്നെയാണ് അസംബ്ള്‍ ചെയ്യുക.

Most Read Articles

Malayalam
English summary
BMW has launched its third-generation X5 SUV in India at Rs 70.9 lakh (ex-showroom, India). It is powered by a 3.0-litre diesel engine good for 255bhp and 57.1kgm of torque.
Story first published: Thursday, May 29, 2014, 18:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X