100 പരാതി കിട്ടിയാല്‍ വാഹനം തിരിച്ചുവിളിക്കണം!

By Santheep

രാജ്യത്തെ വാഹന തിരിച്ചുവിളിനയം ഏറെ വിമര്‍ശിക്കപ്പെടാറുള്ള ഒന്നാണ്. ഇക്കാര്യത്തില്‍ കൃത്യതയുള്ള നയമോ നിയമങ്ങളോ ഇന്ത്യയിലില്ല. കഴിഞ്ഞ സര്‍ക്കാര്‍ അതിന്റെ അവസാനകാലത്ത് ഈ വഴിക്കുള്ള ചില അനുകൂല നീക്കങ്ങള്‍ നടത്തിയിരുന്നു. ഇത് കുറെക്കൂടി ശക്തമായി തുടരുവാനുള്ള പദ്ധതികള്‍ക്ക് രൂപരേഖയായതാണ് പുതിയ വാര്‍ത്ത.

കര്‍ശനമായ ചട്ടങ്ങള്‍ ചേര്‍ത്ത് രാജ്യത്തെ തിരിച്ചുവിളി നിയമങ്ങള്‍ ശക്തമാക്കാന്‍ വെഹിക്കിള്‍ റെഗുലേഷന്‍ ആന്‍ഡ് റോഡ് സേഫ്റ്റി അതോരിറ്റി ഒരു പുതിയ ചട്ടങ്ങൾ തയ്യാറാക്കിയിരിക്കുകയാണിപ്പോള്‍. പുതിയ റോഡ് ഗതാഗത സുരക്ഷാ ബില്ലിന്റെ കരടില്‍ ഈ ചട്ടങ്ങളും ചേര്‍ക്കും.

New Draft For Vehicle Recalls

ഒരു വാഹന മോഡലിനെക്കുറിച്ച് 100 പരാതികളെങ്കിലും വന്നിട്ടുണ്ടെങ്കില്‍ വാഹനം തിരിച്ചുവിളിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നതാണ് പുതിയ ബില്‍. പാര്‍ലമെന്റെിന്റെ ശീതകാല സമ്മേളനത്തില്‍ ഈ ബില്‍ അവതരിപ്പിക്കപ്പെടും.

വാഹനങ്ങളുടെ തിരിച്ചുവിളി സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഒരു പ്രത്യേകം സംവിധാനം സൃഷ്ടിക്കാനും ബില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. സ്വതന്ത്ര അധികാരങ്ങളുള്ള ഒരു ബോഡിയായിരിക്കണം ഇത്.

തകരാറുള്ള വാഹനം തിരിച്ചുവിളിച്ച് റിപ്പയര്‍ ചെയ്യുകയോ ആവശ്യമെങ്കില്‍ മാറ്റി നല്‍കുകയോ വേണമെന്ന് ചട്ടം വരും. പൊതുജനത്തിന്റെയും മറ്റ് ബന്ധപ്പെട്ട കക്ഷികളുടെയും അഭിപ്രായം സ്വരൂപിക്കുന്നതിനായി വെച്ചിരിക്കുകയാണ് ബില്ലിന്റെ കരട് രൂപം.

Most Read Articles

Malayalam
കൂടുതല്‍... #recall #news
English summary
The Vehicle Regulation and Road Safety Authority of India has passed a new bill under the new Road Transport Safety draft of 2014.
Story first published: Monday, September 15, 2014, 18:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X