പുതിയ ഫോഡ് എന്‍ഡീവര്‍ നവംബര്‍ 14ന് എത്തും

By Santheep

ഫോഡ് എന്‍ഡീവറിന്റെ പുതുക്കിയ പതിപ്പ് നവംബര്‍ 14ന് അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ലോഞ്ച് നടക്കുക 2015ലായിരിക്കുമെന്നും അറിയുന്നു.

നിരവധി പുതുക്കലുകളോടെയാണ് ഈ വാഹനം എത്തിച്ചേരുന്നത്. വാഹനത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇനിയും പുറത്തു വരേണ്ടതായിട്ടാണുള്ളത്. 2.2 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനും 3 ലിറ്റര്‍ ശേഷിയുള്ള ടര്‍ബോ ഡീസല്‍ എന്‍ജിനും ഘടിപ്പിച്ച് പുതിയ എന്‍ഡീവര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു ഉയര്‍ന്ന പതിപ്പ് ഇക്കോബൂസ്റ്റ് എന്‍ജിന്‍ ചേര്‍ത്തും വന്നേക്കും. ഇത് 2 ലിറ്ററിന്റെ പെട്രോള്‍ എന്‍ജിനായിരിക്കുമെന്ന് അനുമാനിക്കാം.

New Ford Endeavour to be unveiled in November

എന്‍ഡീവറിന് നേരത്തെയുണ്ടായിരുന്ന ഗ്രില്ലിന്റെ ഡിസൈന്‍ ശൈലിയുടെ തീമുമായി പുതിയ ശില്‍പതത്വം കൂട്ടിച്ചേര്‍ത്തിരിക്കുന്നത് ചിത്രത്തില്‍ കാണാം. ക്രോമില്‍ പണിതീര്‍ത്ത, കുറുകെ രണ്ട് പട്ടകളുള്ള ഷഡ്ഭുജാകൃതിയിലുള്ള ഗ്രില്‍ വാഹനത്തിന്റെ മുഖത്തിന് ഇത്തിരി രോഷാകുലത പകര്‍ന്നു നല്‍കിയിരിക്കുന്നു.

ഹെഡ്‌ലാമ്പുകളുടെ ഡിസൈന്‍ വലിയ തോതില്‍ മാറിയിട്ടുണ്ട്. സ്‌കിഡ് പ്ലേറ്റിനോട് അതിവിദഗ്ധമായി ചേര്‍ത്തു നിറുത്തിയ ഫോഗ് ലാമ്പുകളും മാറിയിട്ടുണ്ട്.

ഫോഡിന്റെ പുതിയ ഡിസൈന്‍ തീം എല്ലാ മോഡലുകളിലേക്കും വ്യാപിക്കുകയാണ്. ഇക്കോസ്‌പോര്‍ട് എസ്‌യുവി അടക്കമുള്ള മോഡലുകളിലെല്ലാം ഉപയോഗിച്ചിട്ടുള്ള അതേ ഡിസൈന്‍ ശൈലിയാണിത്. പുതിയ കാലത്തെ സൗന്ദര്യ സങ്കല്‍പങ്ങളില്‍ പെട്ട മസിലന്‍ ബള്‍ക്കി ശരീരം മിക്ക ഫോഡ് വാഹനങ്ങളും സ്വീകരിക്കുന്നു ഇപ്പോള്‍.

Most Read Articles

Malayalam
കൂടുതല്‍... #ford
English summary
Ford has been working on its new Endeavour, and the production version of the SUV is expected be unveiled around November 14, 2014.
Story first published: Saturday, November 1, 2014, 16:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X