2014 മഹീന്ദ്ര സ്‌കോര്‍പിയോയെക്കുറിച്ച് അറിയേണ്ടതെല്ലാം

By Santheep

മഹീന്ദ്ര സ്‌കോര്‍പിയോയുടെ പുതുക്കിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. 7.98 ലക്ഷം (മുംബൈ എക്‌സ്‌ഷോറൂം നിരക്ക്) രൂപയിലാണ് വിലകള്‍ തുടങ്ങുന്നത്. ഗൗരവമേറിയ പുതുക്കിലുകളാണ് വാഹനത്തില്‍ ഇത്തവണ വരുത്തിയിരിക്കുന്നത്. സാങ്കേതികമായും സൗന്ദര്യപരമായി സ്‌കോര്‍പിയോ വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിരിക്കുന്നു. വാഹനത്തിന്റെ ഡിസൈന്‍ മാറ്റങ്ങളെ ഉപഭോക്താക്കള്‍ എപ്രകാരം ഉള്‍ക്കൊള്ളുമെന്നതാണ് ഇനി അറിയേണ്ടത്.

കൂടുതലറിയാം താഴെ ചിത്രത്താളുകളില്‍.

2014 മഹീന്ദ്ര സ്‌കോര്‍പിയോയെക്കുറിച്ച് അറിയേണ്ടതെല്ലാം

ചിത്രങ്ങളിലൂടെ നീങ്ങുക.

'റഗ്ഗഡ് സൗന്ദര്യം'

'റഗ്ഗഡ് സൗന്ദര്യം'

സ്‌കോര്‍പിയോയുടെ 'റഗ്ഗഡ് സൗന്ദര്യം' വര്‍ധിപ്പിക്കുവാനുദ്ദേശിച്ചുള്ള ഡിസൈന്‍ മാറ്റങ്ങള്‍ മുന്‍വശത്ത് വരുത്തിയതായി കാണാം. ഹെഡ്‌ലാമ്പുകളും ഗ്രില്ലും ഫോഗ് ലാമ്പുകളും ബംപറുമടങ്ങുന്ന മുന്‍വശം വന്‍തോതിലുള്ള ശില്‍പമാറ്റത്തിന് വിധേയമായിട്ടുണ്ട്. ചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പ് ഗ്രില്ലുമായി ചേര്‍ന്നു നില്‍ക്കുന്നു. ഗ്രില്ലിനും എയര്‍ ഇന്‍ടേക്കിനും ഇടയിലായി ലൈസന്‍സ് പ്ലേറ്റിനുള്ള സ്ഥാനം കണ്ടിരിക്കുന്നു.

2014 മഹീന്ദ്ര സ്‌കോര്‍പിയോയെക്കുറിച്ച് അറിയേണ്ടതെല്ലാം

7.98 ലക്ഷം രൂപയിലാണ് പുതിയ മഹീന്ദ്ര സ്‌കോര്‍പിയോയുടെ വില തുടങ്ങുന്നത്. ടോപ് എന്‍ഡ് വേരിയന്റായ എസ്10 മോഡലിന്റെ വില 11.46 ലക്ഷം രൂപ.

2014 മഹീന്ദ്ര സ്‌കോര്‍പിയോയെക്കുറിച്ച് അറിയേണ്ടതെല്ലാം

വാഹനത്തിന്റെ ചാസി പുതുതായി വികസിപ്പിച്ചെടുത്തതാണ്. മുന്‍ പതിപ്പിന്റേതിനെക്കാള്‍ ബലമേറിയ ഈ ചാസി നിര്‍മിച്ചത് അത്യാധുനിക സാങ്കേതികതകളുപയോഗിച്ചാണെന്ന് മഹീന്ദ്ര വ്യക്തമാക്കുന്നു. പുതിയ സ്‌കോര്‍പിയോയിലെ 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സും പുതിയതാണ്.

വിലകള്‍ (മുംബൈ എക്‌സ്‌ഷോറൂം നിരക്ക്)

വിലകള്‍ (മുംബൈ എക്‌സ്‌ഷോറൂം നിരക്ക്)

ട2 - 7.98

ട4 - 8.60

ട6 - 9.77

ട8 - 10.84

ട10 - 11.46

ഫീച്ചറുകള്‍

ഫീച്ചറുകള്‍

ഡ്യുവല്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍

എല്‍ഇഡി എയ്‌ബ്രോസ്

പുതിയ ഗ്രില്‍

ബോണറ്റ് സ്‌കൂപ്പ് (ഹൂഡ് സ്‌കൂപ്പ്)

ഫീച്ചറുകള്‍

ഫീച്ചറുകള്‍

റോഡ് ആമര്‍ ബംപറുകള്‍

17 ഇഞ്ച് അലോയ് വീലുകള്‍

വെള്ളിനിറം പൂശിയ ഫെന്‍ഡര്‍ ബേസല്‍ (വശങ്ങളിലായി കാണാം)

എല്‍ഇഡി ടെയ്ല്‍ ലാമ്പ്

ഇന്റീരിയര്‍ സവിശേഷതകള്‍

ഇന്റീരിയര്‍ സവിശേഷതകള്‍

ജിപിഎസ് നേവിഗേഷന്‍ സിസ്റ്റത്തോടു കൂടിയ 6 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. ബ്ലൂടൂത്ത്, സിഡി, യുഎസ്ബി, ഡിവിഡി, ഓക്‌സ് സപ്പോര്‍ട്ട്.

ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍

ഇന്റീരിയര്‍ സവിശേഷതകള്‍

ഇന്റീരിയര്‍ സവിശേഷതകള്‍

3ഡി ഇഫക്ടോടു കൂടിയ പുതിയ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍

പുതിയ സ്റ്റീയറിങ് വീല്‍

ബ്ലൂ-ഗ്രേ ഇന്റീരിയര്‍

പുതിയ ഡ്യുവല്‍ ടോണ്‍ ഡാഷ്‌ബോര്‍ഡ്

ക്രോമിയം ഫിനിഷുള്ള എസി വെന്റുകള്‍

സാങ്കേതികം

സാങ്കേതികം

2.2 ലിറ്ററിന്റെ എംഹോക്ക് സിആര്‍ഡിഐ എന്‍ജിന്‍. 120 കുതിരശക്തി. 280 എന്‍എം ചക്രവീര്യം.

5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ്.

കുഷ്യന്‍ സസ്‌പെന്‍ഷന്‍ ടെക്‌നോളജി, ആന്റി റോള്‍ സാങ്കേതികത എന്നിവ സംയോജിപ്പിച്ച സസ്‌പെന്‍ഷന്‍ സിസ്റ്റം.

മൈക്രോ ഹൈബ്രിഡ് സാങ്കേതികതയിലുള്ള സ്റ്റാര്‍ട് സ്‌റ്റോപ്പ് സിസ്റ്റം.

സാങ്കേതികം

സാങ്കേതികം

2523 സിസി ശേഷിയുള്ള എന്‍ജിനാണ് ബേസ് പതിപ്പായ എസ്2-വില്‍ ഘടിപ്പിച്ചിട്ടുള്ളത്. 3200 ആര്‍പിഎമ്മില്‍ 75 കുതിരശക്തി പകരുന്നു ഈ എന്‍ജിന്‍. 1400-2200 ആര്‍പിഎമ്മില്‍ 200 എന്‍എം ആണ് ചക്രവീര്യം.

സാങ്കേതികം

സാങ്കേതികം

2179 സിസി ശേഷിയുള്ള സിആര്‍ഡിഐ എന്‍ജിനാണ് എസ്4, എസ്6, എസ്6 പ്ലസ്, എസ്8 എന്നീ പതിപ്പുകളില്‍ ഘടിപ്പിച്ചിട്ടുള്ളത്. 4000 ആര്‍പിഎമ്മില്‍ 120 കുതിരശക്തി പകരുന്നു ഇവന്‍. 1800-2800 ആര്‍പിഎമ്മില്‍ 280 എന്‍എം ആണ് ചക്രവീര്യം.

സാങ്കേതികം

സാങ്കേതികം

എല്ലാ വേരിയന്റുകളിലും 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ത്തിട്ടുണ്ട്. ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റം ചേര്‍ത്ത് എസ്4, എസ്10 എന്നീ പതിപ്പുകള്‍ ലഭ്യമാണ്.

സുരക്ഷാ സംവിധാനങ്ങള്‍

സുരക്ഷാ സംവിധാനങ്ങള്‍

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍

എബിഎസ്

എന്‍ജിന്‍ ഇമ്മൊബിലൈസര്‍

റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകള്‍

റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍

ലൈറ്റ് സെന്‍സിങ് ഹെഡ്‌ലാമ്പുകള്‍

ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം

Most Read Articles

Malayalam
English summary
Mahindra and Mahindra today launched the new Mahindra Scorpio in Mumbai
Story first published: Thursday, September 25, 2014, 16:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X