പുതിയ ഡീസല്‍ എന്‍ജിനുമായി റാപിഡ് എത്തുന്നു

By Santheep

കഴിഞ്ഞ ഉത്സവസീസണുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണത്തേത് കൂടുതല്‍ സമ്പന്നമാണെന്നു പറയാം. പുതിയ മോഡലുകളും പുതുക്കിയ മോഡലുകളുമെല്ലാമായി കാര്‍ നിര്‍മാതാക്കള്‍ അര്‍മാദിക്കുകയാണ്. വിപണി ഇപ്പോഴും ഉണര്‍വിലെത്തിയിട്ടില്ലെങ്കിലും പ്രതീക്ഷകള്‍ പണ്ടത്തെപ്പോലെ കുന്നുകൂടുക തന്നെയാണ്. ഇത്തവണ വിപണിയിലെത്തുന്ന മോഡലുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് സ്‌കോഡ റാപിഡിന്റെ പരിഷ്‌കരിച്ച പതിപ്പ്.

ഈ വാഹനത്തിന്റെ ലോഞ്ച് തിയ്യതി ഇനിയും നിശ്ചയിക്കപ്പെട്ടിട്ടില്ല. ഉത്സവസീസണില്‍ തന്നെ റാപിഡ് വന്നെത്തുമെന്നാണ് നിഗമനം. ഒക്ടോബറില്‍ ഇത് സംഭവിക്കുമെന്ന് ഊഹിക്കാവുന്നതാണ്.

New Skoda Rapid variant details revealed

1.5 ലിറ്റര്‍ ശേഷിയുള്ള ഒരു പുതിയ ഡീസല്‍ എന്‍ജിനാണ് ഇത്തവണത്തെ പുതുക്കലില്‍ സ്‌കോഡ റാപിഡിന് ലഭിക്കുന്നത്. നിലവില്‍ 1.6 ലിറ്ററിന്റെ ഡീസല്‍ എന്‍ജിനും 1.6 ലിറ്ററിന്റെ പെട്രോള്‍ എന്‍ജിനും റാപിഡിനുണ്ട്. ഇതിനു പുറമെയാണ് 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ കൂടി ഘടിപ്പിക്കുന്നത്.

ഫോക്‌സ്‌വാഗണ്‍ പോളോ ഹാച്ച്ബാക്കില്‍ ഘടിപ്പിച്ചിട്ടുള്ള അതേ ഡീസല്‍ എന്‍ജിനാണ് റാപിഡിനോടു ചേര്‍ക്കുന്നത്. പോളോയില്‍ ഈ എന്‍ജിന്‍ 103 കുതിരശക്തിയും 89 കുതിരശക്തിയും പകരുന്ന വിധത്തില്‍ ട്യൂണ്‍ ചെയ്ത് ഉപയോഗിക്കുന്നുണ്ട്.

5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സും 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഘടിപ്പിച്ച് ഈ എന്‍ജിന്‍ മോഡല്‍ നിരത്തിലെത്തുമെന്നാണ് അറിയുന്നത്. ആക്ടിവ്, അംബീഷന്‍, അംബീഷന്‍ പ്ലസ്, എലഗന്‍സ് എന്നിങ്ങനെയുള്ള വേരിയന്റുകളാണ് പുതിയ റാപിഡിന്റെ ഡീസല്‍ നിരയിലുണ്ടാവുക.

Most Read Articles

Malayalam
English summary
Launch of the new Skoda Rapid with a new 1.5 liter engine is just around the corner.
Story first published: Wednesday, September 24, 2014, 11:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X