ടൊയോട്ട ഫോര്‍ച്യൂണറിന് പുതിയ ബേസ് പതിപ്പ്?

By Santheep

ടൊയോട്ട ഫോര്‍ച്യൂണര്‍ എസ്‌യുവിയുടെ ഒരു ബേസ് വേരിയന്റ് നിരത്തിലിറങ്ങാനൊരുങ്ങുന്നതായി വാര്‍ത്ത. ഇതോടൊപ്പം നിലവിലെ ഉയര്‍ന്ന വേരിയന്റിനു മുകളിലായി ഒരു പതിപ്പുകൂടി എത്തിക്കാനുള്ള ശ്രമവുമുണ്ടെന്നു കേള്‍ക്കുന്നു.

നിലവില്‍ മുന്നു വേരിയന്റുകളാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ പ്രീമിയം എസ്‌യുവിക്കുള്ളത്. ഇത് അഞ്ചെണ്ണമാക്കി ഇയര്‍ത്തുക എന്നതാണ് ലക്ഷ്യം.

Toyota Fortuner

ഈ പുതിയ വേരിയന്റുകള്‍ നിലവിലുള്ള എന്‍ജിന്‍ തന്നെ ചേര്‍ത്തായിരിക്കും വിപണിയിലെത്തുക. 3 ലിറ്റര്‍ ശേഷിയുള്ള ഫോര്‍ച്യൂണര്‍ ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ചതാണ്. 3600 ആര്‍പിഎമ്മില്‍ 170 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ എന്‍ജിനു സാധിക്കുന്നു. 1400 ആര്‍പിഎമ്മില്‍ 343 ചക്രവീര്യവും എന്‍ജിന്‍ പകരുന്നു.

5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് നിലവിലെ ബേസ് വേരിയന്റിന്റെ എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലേക്കു പകരുന്നത്. മിഡ് വേരിയന്റില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചിരിക്കുന്നു. ഏറ്റവുമുയര്‍ന്ന പതിപ്പ് മാന്വലില്‍ വരുന്നു. ഇത് ഫോര്‍ വീല്‍ ഡ്രൈവാണ്.

നിലവിലെ ബേസ് വേരിയന്റിന് വില 21.81 ലക്ഷം രൂപയാണ്. ഏറ്റവുമുയര്‍ന്ന പതിപ്പിന് വില 23.41 ലക്ഷം വരും.

Most Read Articles

Malayalam
English summary
Toyota Fortuner could soon become more affordable with the launch of a new base variant and for those looking for more, it could also come with a new top-of-the-line variant.
Story first published: Saturday, May 24, 2014, 17:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X