വരുംതലമുറ ബ്രിയോയ്ക്കു വേണ്ട് ഡീസല്‍ എന്‍ജിനൊരുങ്ങുന്നു

By Santheep

വരുംതലമുറ ഹോണ്ട ബ്രിയോ ഹാച്ച്ബാക്കില്‍ 1.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിക്കും. ഈ എന്‍ജിന്‍ ഹോണ്ടയുടെ ഗവേഷണ-വികസന കേന്ദ്രത്തില്‍ തയ്യാറാവുകയാണ്. 2017ല്‍ ഹോണ്ട ബ്രിയോയുടെ വരുംതലമുറ പതിപ്പ് വിപണികളിലെത്തും.

ഹോണ്ട എര്‍ത്ഡ്രീംസ് പ്രൊജക്ടിലൂടെ വികസിപ്പിച്ചെടുത്ത 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണിത്. സിലിണ്ടറുകളുടെ എണ്ണം മൂന്ന് ആണെന്നുമാത്രം.

Next-gen Honda Brio to get new Diesel Engine

പെട്രോളധിഷ്ഠിത വാഹനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഹോണ്ട ഡീസല്‍ എന്‍ജിനുകളിലേക്ക് മാറിയിട്ട് അധികകാലമായിട്ടില്ല. ഈ നീക്കം വളരെ ഫലപ്രദമായി എന്നാണ് വിപണികളില്‍ ഹോണ്ട നടത്തുന്ന മുന്നേറ്റങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്.

നിലവില്‍ ഹോണ്ടയുടെ പക്കല്‍ ഒരു 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണുള്ളത്. ഇന്ത്യയില്‍ സിറ്റി, മൊബിലിയോ, അമേസ് എന്നീ വാഹനങ്ങളില്‍ ഈ എന്‍ജിന്‍ ഉപയോഗിക്കുന്നു.

ഡീസല്‍ എന്‍ജിന്‍ ഘടിപ്പിക്കുന്നതോടെ ബ്രിയോ ഹാച്ച്ബാക്ക് ഇന്ത്യയില്‍ കൂടുതല്‍ ഉപഭോക്താക്കളിലെത്തുമെന്ന കാര്യത്തില്‍ സന്ദേഹമില്ല. ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 മുതലായ മോഡലുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളിയെ മറികടക്കാന്‍ ഹോണ്ട ബ്രിയോയ്ക്ക് ഇതുവഴി സാധിക്കും.

Most Read Articles

Malayalam
English summary
Honda is currently developing a 1.2-litre three-cylinder diesel engine, which is set to debut in the next-gen Brio.
Story first published: Friday, October 17, 2014, 9:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X