വരുംതലമുറ ആള്‍ട്ടോ ചിത്രങ്ങള്‍ ചോര്‍ന്നു

By Santheep

വരുംതലമുറ ആള്‍ട്ടോ ഹാച്ച്ബാക്കിന്റെ ലോഞ്ച് ഡിസംബര്‍ 22ലേക്കാണ് വെച്ചിരിക്കുന്നത്. ഒരു ജാപ്പനീസ് വെബ്‌സൈറ്റ് ഈ വാഹനത്തിന്റെ ബ്രോഷറുകള്‍ ലീക്ക് ചെയ്തതാണ് ഇന്റര്‍നെറ്റില്‍ ഏറ്റവും വൈറലായിക്കൊണ്ടിരിക്കുന്ന വാര്‍ത്ത.

വരാനിരിക്കുന്ന ആള്‍ട്ടോ ഹാച്ച്ബാക്കിനെ അടുത്തുകാണാം.

വരുംതലമുറ ആള്‍ട്ടോ ചിത്രങ്ങള്‍ ലീക്കായി

ചിത്രങ്ങളിലൂടെ നീങ്ങുക.

വരുംതലമുറ ആള്‍ട്ടോ ചിത്രങ്ങള്‍ ലീക്കായി

ജപ്പാന്‍ വിപണിയെ ലാക്കാക്കിയുള്ള മോഡലാണിത്. ഡിസംബര്‍ 22നാണ് ലോഞ്ച് നിശ്ചയിച്ചിരിക്കുന്നത്. 2009 ടോക്കിയോ മോട്ടോര്‍ഷോയില്‍ അവതരിപ്പിക്കപ്പെട്ട മോഡലാണിത്.

Image Source

വരുംതലമുറ ആള്‍ട്ടോ ചിത്രങ്ങള്‍ ലീക്കായി

സുസൂക്കി ആള്‍ട്ടോയുടെ ഗതകാലസൗന്ദര്യം മുഴുവന്‍ പ്രതിഫലിപ്പിക്കുന്നതാണ് വാഹനത്തിന്റെ മുന്‍വശത്തെ ഡിസൈന്‍. ബംപര്‍, ഹെഡ്‌ലാമ്പുകള്‍, ഗ്രില്ല് തുടങ്ങിയവയെല്ലാം സുസൂക്കി ചെറുകാറുകളുടെ ഗതകാല ഡിസൈന്‍ ശൈലിയിലാണ് നിര്‍മിച്ചിരിക്കുന്നത്.

Image Source

വരുംതലമുറ ആള്‍ട്ടോ ചിത്രങ്ങള്‍ ലീക്കായി

പുറത്തുവന്നിട്ടുള്ള ചിത്രങ്ങളില്‍ ഇരട്ട വര്‍ണപദ്ധതിയിലുള്ള പതിപ്പിനെയും കാണാം. നിലവിലുള്ള 700 സിസി എന്‍ജിന്‍ തന്നെയായിരിക്കും ഈ വാഹനത്തില്‍ തുടര്‍ന്നും ഉപയോഗിക്കുക. 54 പിഎസ് കരുത്ത് പകരുന്നതാണ് ഈ എന്‍ജിന്‍. ലിറ്ററിന് 21 കിലോമീറ്റര്‍ മൈലേജ് വരെ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

Image Source

Most Read Articles

Malayalam
English summary
Next Gen Suzuki Alto Images leaked, launch in Japan on 22nd December 2014
Story first published: Wednesday, November 19, 2014, 15:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X