റോള്‍സ് റോയ്‌സ് വരുംതലമുറ ഫാന്റം വരച്ചുതുടങ്ങി

By Santheep

റോള്‍സ് റോയ്‌സ് ഫാന്റം മോഡലിന്റെ അടുത്ത തലമുറ പതിപ്പ് അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ വിപണിയിലെത്തും. സാധാരണ പെട്രോള്‍ എന്‍ജിന്‍ പതിപ്പിനൊപ്പം ഒരു ഹൈബ്രിഡ് മോഡലും വിപണി പിടിക്കുമെന്നാണ് അറിയുന്നത്.

വാഹനത്തിന്റെ ശില്‍പം സ്‌കെച്ച് ചെയ്തു രൂപപ്പെടുത്തുന്ന പ്രക്രിയകള്‍ തുടങ്ങിയതായി റോള്‍സ് റോയ്‌സിന്റെ ചീഫ് ഡിസൈനര്‍ ഗില്‍സ് ടെയ്‌ലര്‍ പറയുന്നു. ടീം രൂപ്പെടുത്തുന്ന പുതിയ ആശങ്ങള്‍ സ്‌കെച്ചു ചെയ്യുകയാണിപ്പോള്‍ ചെയ്യുന്നത്.

Next-generation Rolls Royce Phantom

വാഹനത്തിന്റെ നിര്‍മാണത്തിനുപയോഗിക്കുന്ന ദ്രവ്യങ്ങള്‍ സംബന്ധിച്ചും ഗൗരവപ്പെട്ട ചര്‍ച്ചകള്‍ കമ്പനിക്കകത്തു നടക്കുന്നുണ്ട്.

നിലവില്‍ അലൂമിനിയം ഫ്രെയിമിലാണ് റോള്‍സ് റോയ്‌സ് കാരുകള്‍ വരുന്നത്. പുതിയ ഹൈബ്രിഡ് പതിപ്പ് അടക്കമുള്ള ഫാന്റം മോഡലിന് കാര്‍ബണ്‍ ഫൈബര്‍ കൊണ്ടു നിര്‍മിച്ച ബോഡ് ഷെല്‍ ആയിരിക്കും ഉപയോഗിക്കുക. ചാസി അലൂമിനിയത്തിലായിരിക്കും.

ഇത്തവണത്തെ ഡിസൈനില്‍ ചില സീരിയസ്സായ മാറ്റങ്ങള്‍ക്ക് സാധ്യത കാണുന്നുണ്ട്. അങ്ങേയറ്റം ഫോര്‍മല്‍ ആയ നിലവിലെ ഡിസൈന്‍ ഭാഷയില്‍ ചെറിയ അയവു വരാനുള്ള സാധ്യതയാണ് തെളിയുന്നത്.

Most Read Articles

Malayalam
English summary
Rolls Royce is working on the second generation Rolls Royce Phantom and it will be ready in 3 years.
Story first published: Friday, May 16, 2014, 17:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X