വിമര്‍ശനങ്ങളെ നേരിടാന്‍ നിസ്സാന്‍ തയ്യാറെടുക്കുന്നു

ഗ്ലോബല്‍ എന്‍സിഎപി ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്കിനെതിരെയും മാരുതി സ്വിഫ്റ്റ് ഹാച്ച്ബാക്കിനെതിരെയും നടത്തിയ പരാമര്‍ശങ്ങള്‍ ഇന്ത്യയുടെ ഓട്ടോവിപണിയെ മൊത്തം ലക്ഷ്യം വെച്ചുള്ളതായിരുന്നു. മാരുതി സ്വിഫ്റ്റിനെപ്പറ്റിയുള്ള വിമര്‍ശങ്ങള്‍ തല്‍ക്കാലം ആ വാഹനത്തിന്റെ വില്‍പനയെ കാര്യമായി ബാധിക്കാന്‍ പോകുന്നില്ല. എന്നാല്‍ ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്കിന്റെ കാര്യം വ്യത്യസ്തമാണ്. പുതിയൊരു ബ്രാന്‍ഡിന്റെ പുതിയൊരു കാര്‍ എന്ന പ്രശ്‌നം ഗോ ഹാച്ച്ബാക്കിനുണ്ട്.

ഇത്തരം പ്രശ്‌നങ്ങളെ മറികടന്ന് വില്‍പന ഉറപ്പിക്കുവാന്‍ ഡാറ്റ്‌സന്‍ ശ്രമം തുടങ്ങിയതായാണ് അറിയുന്നത്. ഗോ ഹാച്ച്ബാക്കിന്റെ സുരക്ഷാസംവിധാനങ്ങള്‍ ഉപയോക്താക്കളെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങുവാന്‍ കമ്പനി ഡീലര്‍ഷിപ്പുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

Nissan countering Datsun Go safety concerns

ഡീലര്‍ഷിപ്പുകളിലെത്തുന്നവര്‍ സ്വാഭാവികമായും സുരക്ഷയുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ ചോദിച്ചിരിക്കും. ഈ ചോദ്യങ്ങളെ നേരിടാനുള്ള പരിശീലനം നല്‍കുന്നുണ്ട് നിസ്സാന്‍ തങ്ങളുടെ തൊഴിലാളികള്‍ക്ക്.

ഷോറൂമുകളില്‍ ഗോ ഹാച്ച്ബാക്കിന്റെ സുരക്ഷാ സംവിധാനങ്ങള്‍ വിവരിക്കുന്ന പോസ്റ്ററുകള്‍ സ്ഥാപിക്കുന്നതാണ് മറ്റൊരു പരിപാടി.

സെഗ്മെന്റില്‍ തന്നെ ഏറ്റഴും കുറഞ്ഞ ബ്രേക്കിങ് ഡിസ്റ്റന്‍സുള്ള കാറാണിത്. ഇക്കാര്യം ഉപഭോക്താക്കളെ ബോധ്യപ്പെടുത്താനാണ് ലഭിച്ചിട്ടുള്ള മറ്റൊരു നിര്‍ദ്ദേശം. വാഹനത്തിലെ കൊലാപ്‌സിബ്ള്‍ സ്റ്റീയറിങ് വീല്‍ അപകടസമയത്ത് ഡ്രൈവറെ വലിയൊരു പരിധിവരെ പരിക്കുകളില്‍ നിന്നും രക്ഷിക്കുന്നതായും ഉപഭോക്താക്കളെ മനസ്സിലാക്കാന്‍ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Nissan countering Datsun Go safety concerns.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X