നിസ്സാന്‍ കാർവിലകള്‍ കുറച്ചു

ഇടക്കാല ബജറ്റില്‍ ഓട്ടോമേഖലയോടു കാണിച്ച മൃദുസമീപനം വന്‍ ആഘോഷങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. എല്ലാ കാര്‍ നിര്‍മാതാക്കളും ഒന്നിനുപിറകെ ഒന്നായി തങ്ങളുടെ മോഡലുകള്‍ക്ക് വില കുറച്ചുകൊണ്ടിരിക്കുകയാണ്. നിസ്സാനില്‍ നിന്നുള്ള പ്രഖ്യാപനമാണ് ഏറ്റവും പുതിയത്.

പുതുക്കിയ വിലകള്‍ ഫെബ്രുവരി 18 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് നിസ്സാന്‍ അറിയിച്ചു. 4 മുതല്‍ 6 ശതമാനം വരെ വിലക്കുറവാണ് വിവിധ മോഡലുകള്‍ക്കുണ്ടാവുക. സണ്ണി, ടെറാനോ, ഇവാലിയ, ടീന, മൈക്ര, മൈക്ര ആക്ടിവ് എന്നീ വാഹനങ്ങളുടെയെല്ലാം വില കുറയും.

Nissan Cuts Prices To Benefit Customers

സര്‍ക്കാരിന്റെ നീക്കം സ്വാഗതം ചെയ്യുന്നതായി നിസ്സാന്‍ ഇന്ത്യ പ്രസിഡണ്ട് കെനിചിറോ യോമുറ പറഞ്ഞു. ഇന്ത്യയുടെ ഓട്ടോമൊബൈല്‍ വിപണിയെ ഈ തീരുമാനം കൂടുതല്‍ ഉന്മേഷത്തിലാക്കും.

ബജറ്റ് നിര്‍ദ്ദേശത്തെതുടര്‍ന്ന് ലഭ്യമായിട്ടുള്ള നികുതിലാഭം മുഴുവനും ഉപഭോക്താക്കളിലേക്ക് പകരുകയാണ് നിസ്സാന്‍ ചെയ്യുന്നതെന്ന് യോമുറ അവകാശപ്പെട്ടു.

വിലക്കുറവ് പ്രാബല്യത്തിലാവുന്നതോടെ വാഹനങ്ങളുടെ വില്‍പനയില്‍ വലിയ തോതിലുള്ള വര്‍ധന പ്രതീക്ഷിക്കുന്നുണ്ട് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണി.

Most Read Articles

Malayalam
കൂടുതല്‍... #nissan #നിസ്സാന്‍
English summary
Nissan too has received the tax benefit in terms of interim budget 2014-2015. The Japanese car manufacturer has announced today it will relay their benefits by slashing prices of their cars.
Story first published: Wednesday, February 19, 2014, 17:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X