നിസ്സാന്‍ ഇന്ത്യയില്‍ 9,000 കാറുകള്‍ തിരിച്ചുവിളിച്ചു

By Santheep

ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ച മൈക്ര, സണ്ണി എന്നീ മോഡലുകള്‍ക്കാണ് തിരിച്ചുവിളി. ഏതാണ്ട് 9000 മോഡലുകള്‍ക്ക് തകരാറുണ്ടെന്നാണ് അറിയുന്നത്.

തകാറ്റയില്‍ നിന്നും വാങ്ങിയ എയര്‍ബാഗുകള്‍ തന്നെയാണ് ഇവിടെയും പ്രശ്‌നക്കാരന്‍. ഇതേ പ്രശ്‌നം മൂലം നിരവധി കാര്‍ നിര്‍മാതാക്കള്‍ തങ്ങളുടെ അസംഖ്യം മോഡലുകള്‍ തിരിച്ചുവിളിച്ചിരുന്നു. തിരിച്ചുവിളികള്‍ ഇപ്പോഴും തുടരുകയാണ്.

2008നും 2012നും ഇടയില്‍ വിറ്റഴിക്കപ്പെട്ട മോഡലുകള്‍ക്കാണ് തിരിച്ചുവിളി. നിസ്സാന്‍ ഡീലര്‍മാര്‍ ഉപഭോക്താക്കളെ അധികം താമസിയാതെ തന്നെ ബന്ധപ്പെടുമെന്ന് കമ്പനി അറിയിക്കുന്നു. ഈ തകരാര്‍ ഉപഭോക്താവിന് ചെലവൊന്നുമില്ലാതെ പരിഹരിച്ചു നല്‍കുമെന്നും നിസ്സാന്‍ വ്യക്തമാക്കി.

Nissan To Recall

ആവശ്യഘട്ടങ്ങളില്‍ എയര്‍ബാഗിനെ പുറത്തുകൊണ്ടു വരാന്‍ സഹായിക്കുന്ന സമ്മര്‍ദ്ദോപാധികള്‍ ശരിയായി പ്രവര്‍ത്തിക്കാത്തതാണ് തകാറ്റ എയര്‍ബാഗുകളുടെ പ്രശ്‌നം. ഇത് പലപ്പോഴും എയര്‍ബാഗ് പൊട്ടിത്തെറിക്കുന്നതടക്കമുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. പൊട്ടിത്തെറിയില്‍ ഘടകഭാഗങ്ങളില്‍ പലതും തകര്‍ന്നു തെറിച്ച് യാത്രക്കാര്‍ക്ക് പരുക്കു പറ്റുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

പല വിദേശരാജ്യങ്ങളില്‍ പലയിടത്തും നിസ്സാന്‍ ഇത്തരം തിരിച്ചുവിളികള്‍ നേരത്തെ നടത്തിയിരുന്നു. ടൊയോട്ട, ഹോണ്ട, മസ്ദ, ഫോഡ്, ക്രൈസ്‌ലര്‍, ബിഎംഡബ്ല്യു തുടങ്ങിയ കമ്പനികള്‍ ഇതേ പ്രശ്‌നത്തില്‍ തിരിച്ചുവിളികള്‍ നടത്തിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Nissan is to recall around 9,000 cars of the Micra and Sunny sedan due to defective airbag issue. The airbags are from an external vendor, Takata.
Story first published: Saturday, October 25, 2014, 14:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X