പുതിയ നിസ്സാന്‍ സണ്ണി ജൂലൈയില്‍ വരും

By Santheep

നിസ്സാന്‍ സണ്ണി സെഡാന്റെ പരിഷ്‌കരിച്ച പതിപ്പ് ജൂലൈ മാസത്തില്‍ വിപണിയിലെത്തും. ഈ വാഹനം ഫെബ്രുവരിയില്‍ നടന്ന ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

നിറയെ ക്രോമിയം പണികളാണ് എക്സ്റ്റീരിയറില്‍ കാണുക. പുതുക്കിയ ഹെഡ്‌ലൈറ്റുകളാണ് വാഹനത്തിനുള്ളത്. ക്രോമിയം പൂശിയ ഗ്രില്ലാണ് വാഹനത്തിനുള്ളത്.

ബംപറിന്റെ ഡിസൈനിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പുതിയ ഡിസൈനിലുള്ള ഫോഗ് ലാമ്പ് ഹൗസിംഗ് ഇവിടെ കാണാം. മറ്റൊരു പ്രധാനമാറ്റം അലോയ് വീലുകളുടേതാണ്. Y ആകൃതിയിലുള്ള അലോയ് ഡിസൈന്‍ പുതിയതാണ്.

പിന്നില്‍ ബംപറിനു താഴെയായി ഒരു പ്ലാസ്റ്റിക് ഇന്‍സര്‍ട്ട് കാണാം. ബൂട്ട് ലിഡില്‍ ക്രോമിയം പൂശിയിട്ടുമുണ്ട്. വേറെ മാറ്റങ്ങളൊന്നും ഇവിടെയില്ല.

സാങ്കേതികതമായി കാര്യപ്പെട്ട മാറ്റങ്ങളൊന്നും വാഹനത്തിനു വന്നിട്ടില്ല. 1.5 സിസി ശേഷിയുള്ള 99 പിഎസ് കുതിരകളുടെ കരുത്ത് പകരുന്ന പെട്രോള്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 134 എന്‍എം ചക്രവീര്യം പകരാന്‍ ഈ എന്‍ജിനു സാധിക്കുന്നു. ഡീസല്‍ എന്‍ജിന്റെ ശേഷി 1.5 സിസിയാണ്. 86 പിഎസ് കരുത്തും 200 എന്‍എം ചക്രവീര്യവും ഈ എന്‍ജിനുണ്ട്.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

Most Read Articles

Malayalam
English summary
Nissan India will launch the refreshed Sunny sedan in early July.
Story first published: Friday, May 2, 2014, 15:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X