ഇന്ത്യയില്‍ അഞ്ചു മിനിട്ടില്‍ ഒരു അപകടമരണം

ഇന്ത്യന്‍ റോഡുകളില്‍ ഓരോ അഞ്ച് മിനിറ്റിലും ഒരാള്‍ വീതം അപകടത്തില്‍ മരണമടയുന്നതായി കണക്കുകള്‍ പറയുന്നു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ശേഖരിച്ച വിവരങ്ങളില്‍ നിന്നാണ് ഈ വസ്തുത വെളിപ്പെട്ടത്. ഇതേ നിലയ്ക്ക് കാര്യങ്ങള്‍ മുമ്പോട്ടു നീങ്ങുകയാണെങ്കില്‍ 2020 ആകുമ്പോഴേക്കും മരണനിരക്ക് മൂന്നു മിനിട്ടില്‍ ഒന്ന് എന്ന നിലയിലേക്കെത്തുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

2012ലെ അപകടങ്ങളുടെ കണക്കുകളാണ് ഏറ്റവും പുതിയതായി ലഭ്യമായിട്ടുള്ളത്. ഈ വര്‍ഷത്തില്‍ റോഡപകടങ്ങളില്‍ 138,258 പേര്‍ മരണപ്പെട്ടിട്ടുണ്ട്. താരതമ്യം ചെയ്താല്‍ യുഎസ്സിലെ റോഡപകട മരണനിരക്കിനെക്കാള്‍ നാലിരട്ടി കൂടുതലാണ് ഇന്ത്യയിലേത്.

യുഎസ്സില്‍ 100 ദശലക്ഷം വാഹനങ്ങളാണ് ആകെയുള്ളത്. 2012ല്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടത് 33,561 പേരായിരുന്നു. ഇന്ത്യയിലെ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണം 159.5 ദശലക്ഷമാണ്.

One Death On Our Roads Every Five Minutes

കൂടുതലാളുകള്‍ കാര്‍ വാങ്ങുകയും അതിനാനുപാതികമായി റോഡുകളുടെ ഗുണനിലവാരം കൂടാതിരിക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് ഇന്ത്യയില്‍ പ്രശ്‌നങ്ങള്‍ വഷളാക്കുന്നത്. രാജ്യത്ത് സ്വകാര്യമേഖലയുടെ സഹായത്തോടെ നിര്‍മിക്കുന്ന എക്‌സ്പ്രസ് ഹൈവേകളില്‍ മാത്രമാണ് സര്‍ക്കാരുകള്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തുന്നത്. ഇവ വന്‍ നഗരങ്ങളുമായി മാത്രം ബന്ധപ്പെട്ടു നില്‍ക്കുന്നവയാണ്. ഇടത്തരം നഗരങ്ങളിലെ സംസ്ഥാന-ദേശീയ പാതകളുടെയും ഗ്രാമീണ പാതകളുടെയും സ്ഥിതി അതിദയനീയമാണ്.

മറ്റൊരു പ്രസ്‌നം രാജ്യത്ത് വാഹനങ്ങളുടെ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്താന്‍ സംവിധാനങ്ങളൊന്നും തന്നെയില്ലാത്തതാണ്. ബ്രസീല്‍ അടക്കമുള്ളയിടങ്ങളില്‍ ഇത്തരം സംവിധാനങ്ങള്‍ നിലവിലുണ്ട്. ഇന്ത്യയില്‍ എയര്‍ബാഗ് പോലുമില്ലാത്ത വാഹനങ്ങളാണ് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നത്. വാഹനങ്ങളുടെ സുരക്ഷാവിലയിരുത്തല്‍ നടത്തി അവ പരസ്യപ്പെടുത്തിയാല്‍ വാഹനനിര്‍മാതാക്കള്‍ കുറെക്കൂടി ജാഗ്രതയോടെ പ്രവര്‍ത്തിക്കുമെന്നുറപ്പാണ്. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മെല്ലെപ്പോക്കാലുണുള്ളത്.

ഈയടുത്തകാലത്ത് യുറോ എന്‍സിഎപി (ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) ഇന്ത്യയിലെ ചില കാറുകള്‍ കൊണ്ടുപോയി ക്രാഷ് ടെസ്റ്റ് നടത്തിയിരുന്നു. എല്ലാ കാറുകളും ടെസ്റ്റില്‍ ദയനീയമായി പരാജയപ്പെടുകയുണ്ടായി. ഇന്ത്യന്‍ സര്‍ക്കാര്‍ വാഹനങ്ങളുടെ ഗുണനിലവാര പരിശോധന നടത്തണമെന്ന് ആഗോളതലത്തില്‍ തന്നെ ആവശ്യമുയര്‍ന്നിട്ടുണ്ട്.

ഇന്നത്തെ വീഡിയോ
ഇങ്ങനെയൊരു ചാട്ടം മുമ്പു കണ്ടിട്ടുണ്ടോ?

പലതരം ചാട്ടങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവും. എടുത്തുചാട്ടം, വേലിചാട്ടം, മതിലുചാട്ടം എന്നിങ്ങനെ. എന്നാല്‍ ഈ വീഡിയോയില്‍ കാണുന്ന മാതിരിയൊരു ചാട്ടം നിങ്ങള്‍ മുമ്പു കണ്ടിട്ടുണ്ടാവില്ല. ഇത് ജീവന്‍ അക്ഷരാര്‍ത്ഥത്തില്‍ കൈയിലെടുത്തു പിടിച്ചുള്ള ചാട്ടമാണ്. ചാടുന്നത് ഒരു സ്വീഡന്‍കാരനാണ്.

<iframe width="600" height="450" src="//www.youtube.com/embed/ZAmq0sxLEDM?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
കൂടുതല്‍... #news #വാര്‍ത്ത
English summary
A latest study reveals that in India almost one person dies in an accident every five minutes.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X