മാരുതി ഡ്രൈവിങ് സ്‌കൂളില്‍ പരിശീലനം നേടിയത് പകുതിയും സ്ത്രീകള്‍

മാരുതിയുടെ ഡ്രൈവിങ് പരിശീനം വഴി 20 ലക്ഷം പേര്‍ ലൈസന്‍സ് നേടി പുറത്തിറങ്ങിയിട്ടുണ്ട്. ദില്ലി സര്‍ക്കാരുമായി യോജിച്ച് രണ്ടായിരാമാണ്ടില്‍ തുടങ്ങിയ പരിശീലനകേന്ദ്രത്തിൽ നിന്നാണ് തുടക്കം. ഇന്ന് രാജ്യത്തെമ്പാടുമായി 320 ഇടങ്ങളില്‍ മാരുതിയുടെ സ്വന്തം ഡ്രൈവിങ് പരിശീലനകേന്ദ്രങ്ങൾ പ്രവര്‍ത്തിക്കുന്നുണ്ട്. കണക്കുകള്‍ പറയുന്നതു പ്രകാരം മാരുതിയുടെ പരിശീലനം കഴിഞ്ഞിറങ്ങിയ ഡ്രൈവര്‍മാരില്‍ പകുതിയും സ്ത്രീകളാണ്.

മാരുതിയുടെ ഡ്രൈവിങ് പരീശീലനകേന്ദ്രങ്ങളില്‍ നിരവധി സ്ത്രീകളും പരിശീലകരായി പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാരുകളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ ദില്ലിയില്‍ കൂടാതെ ഡെറാഡൂണ്‍, ബറോഡ, രോഹ്തക് എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്നു. ഏതാണ്ട് 1.3 ദശലക്ഷം പേര്‍ ഇവയില്‍ നിന്നു മാത്രമായി പുറത്തിറങ്ങിയിട്ടുണ്ട്.

രാജ്യത്ത് ഉയര്‍ന്ന നിലവാരമുള്ള ഡ്രൈവിങ് വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനങ്ങളുടെ അഭാവം മാരുതിയുടെ മാര്‍ക്കറ്റിങ് വിഭാഗം തലവനായ മെയ്‌നാക് പരീഖ് ചൂണ്ടിക്കാട്ടുന്നു. സുരക്ഷിതമായ ഡ്രൈവിങ് ശൈലി വളര്‍ത്തുന്നത് കോര്‍പറേറ്റുകളും അധികൃരും യോജിച്ചു പ്രവര്‍ത്തിക്കണമെന്നും പരീഖ് പറയുന്നു.

Over half of those trained at Maruti Driving Schools are women

2014-15 കാലയളവില്‍ അഞ്ച് ലക്ഷം പേര്‍ക്ക് ഡ്രൈവിങ് പരിശീലനം നല്‍കുവാനാണ് മാരുതി സുസൂക്കി പദ്ധതിയിട്ടിട്ടുള്ളത്. കോര്‍പറേറ്റ് കമ്പനികളില്‍ ജോലിയുള്ളവര്‍ക്കും സ്ത്രീകള്‍ക്കും പൊലീസുദ്യോഗസ്ഥര്‍ക്കും അര്‍ധസൈനികവിഭാഗങ്ങള്‍ക്കുമെല്ലാം യോജിക്കുന്ന വിധത്തിലുള്ള ഡ്രൈവിങ് പരിശീലനരീതികള്‍ മാരുതി തയ്യാറാക്കിയിട്ടുണ്ട്.

ഗുജറാത്തിലെ അയ്യായിരത്തോളം വരുന്ന ഗോത്രവിഭാഗത്തില്‍ പെട്ടയാളുകള്‍ മാരുതിയുടെ ഡ്രൈവിങ് പരിശീലനം നേടുകയും അതുവഴി തൊഴില്‍ സമ്പാദിക്കുകയും ചെയ്തതായി പരീഖ് പറുന്നു. ഇത്തരം പരീശീലനപരിപാടികള്‍ സര്‍ക്കാരുകളുമായി യോജിച്ച് നടപ്പാക്കുവാന്‍ മാരുതിക്ക് ആലോചനയുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki #മാരുതി
English summary
Maruti Suzuki India Limited has trained over 2 million people at its driving training facilities.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X