മോഡിക്ക് ആശ്വാസമായി അന്താരാഷ്ട്ര എണ്ണവില താഴുന്നു

By Santheep

പെട്രോള്‍ വില ഒരു രൂപയോളം താഴാനിടയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ മാസത്തിനു ശേഷം ഇതുവരെ പെട്രോള്‍ വില കുറഞ്ഞിട്ടില്ല. അന്താരാഷ്ട്ര നിരക്ക് താഴ്ന്നതിനെത്തുടര്‍ന്നാണ് രാജ്യത്തെ പെട്രോള്‍ വിലയും കുറയ്ക്കാമെന്ന ധാരണയിലെത്തിയിട്ടുള്ളത്. ഇതുസംബന്ധിച്ച് പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി ആശയവിനിമയം നടത്തിവരികയാണെന്ന് വാര്‍ത്തകള്‍ പറയുന്നു.

ജൂലൈ മാസം മുഴുവന്‍ പെട്രോള്‍ വില താഴ്ന്നുതന്നെ നില്‍ക്കുകയാണെങ്കില്‍ 1 രൂപ കുറയ്ക്കാമെന്ന നിലപാടിലാണ് എണ്ണക്കമ്പനികള്‍. എണ്ണമന്ത്രാലയവുമായി എണ്ണക്കമ്പനികലുടെ പ്രതിനിധികള്‍ നടത്തുന്ന ഒരു അനൗദ്യോഗിക ചര്‍ച്ചയിലൂടെ കാര്യങ്ങള്‍ തീരുമാനിക്കപ്പെടുമെന്നറിയുന്നു.

ഓഗസ്റ്റ് മാസത്തിന്റെ ആദ്യവാരത്തില്‍ ഇക്കാര്യത്തില്‍ നടപടിയുണ്ടായേക്കും.

Petrol Prices To Witness A Drop Soon

ഭക്ഷ്യോല്‍പന്നങ്ങളുടെ വിലക്കയറ്റം നിമിത്തം മോഡി സര്‍ക്കാര്‍ രൂക്ഷമായ വിമര്‍ശനം നേരിടുന്ന സാഹചര്യത്തിലാണ് എണ്ണയുടെ അന്താരാഷ്ട്രവില കുറയുന്നത്. ഇതൊരു അവസരമായി മോഡി ഉപയോഗിക്കുമെന്ന് നമുക്കുറപ്പിക്കാവുന്നതാണ്. അങ്ങനെയെങ്കില്‍ ഓഗസ്റ്റ് ആദ്യവാരത്തില്‍ പെട്രോള്‍ വില കുറയ്ക്കുന്നതിനുള്ള പ്രഖ്യാപനം നടന്നേക്കും.

അതെസമയം ഡീസല്‍ വിലയില്‍ മാറ്റം വരുത്താനുള്ള സാധ്യത കാണുന്നില്ല. അന്താരാഷ്ട്രവിലയെക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഡീസല്‍ ഇപ്പോഴും വില്‍ക്കുന്നത്. ഡീസലിന്മേല്‍ മാസാമാസം ചെറിയ സംഖ്യകള്‍ കൂട്ടിക്കൊണ്ടിരിക്കുകയാണ് കമ്പനികള്‍. കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ ഡീസല്‍ വിലനിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കുവാനുള്ള പരിപാടി ത്വരിതഗതിയില്‍ നടക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
It is being expected that the government could reduce prices of petrol by almost a Rupee. This will be the first reduction by the new Modi led government.
Story first published: Monday, July 28, 2014, 13:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X