പ്യാജിയോ ക്വാഡ്രികൾ വൈകാതെ നിരത്തിലെത്തും

By Santheep

ക്വാഡ്രിസൈക്കിളുകൾ നിരത്തിലെത്തിക്കുന്നത് തങ്ങളുടെ സജീവ പരിഗണനയിലാണെന്ന് പ്യാജിയോ. കമ്പനിയുടെ വൈസ് പ്രസിഡണ്ട് ഹർദീപ് ഗോയിന്ദിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവിൽ ക്വാഡ്രിസൈക്കിൾ വിപണിയിലേക്ക് എത്തിച്ചേരുമെന്ന് ഉറപ്പുള്ള ഒരേയൊരു വാഹനം ബജാജ് ആർഇ60യാണ്.

ഇന്ത്യയിൽ ആപെ അടക്കമുള്ള മുച്ചക്രവാഹനങ്ങളുമായി മികച്ച വിപണിസാന്നിധ്യമുള്ള പ്യാജിയോയുടെ ഈ നീക്കം നിർണായകമാണ്.

ക്വാഡ്രിസൈക്കിളുകൾ വിപണിയിലെത്തിക്കുന്നത് ഓട്ടോറിക്ഷകൾക്ക് പകരമായിട്ടല്ലെന്ന് ഹർദീപ് വ്യക്തമാക്കി. ക്വാഡ്രിസൈക്കിളിന് ഓട്ടോറിക്ഷയ്ക്ക് പകരമാകാനാവില്ല. രണ്ട് സെഗ്മെൻറുകളും ഒരുമിച്ച് പ്രവർത്തനം തുടരും.

ബജാജിൻറെ വിപണിപ്രതീക്ഷകൾ ഒരൽപം വ്യത്യസ്തമാണ്. താരതമ്യേന സുരക്ഷിതത്വം കൂടിയതും ഇന്ധനക്ഷമവും കുറഞ്ഞ കരിമ്പുക പുറന്തള്ളലുമുള്ള ആർഇ60ക്ക് നിലവിലെ ഓട്ടോറിക്ഷകൾക്ക് പകരമാവാൻ കഴിയുമെന്നാണ് ബജ്ജാജിൻറെ കണക്കുകൂട്ടൽ.

എന്നാൽ ഇതൊരു വിപണനതന്ത്രം മാത്രമായും കാണാവുന്നതാണ്. വലിയ ഹൈപ്പ് സൃഷ്ടിച്ച് ആർഇ60ക്ക് വാർത്തകളിൽ സ്ഥിരമായി സാന്നിധ്യമുറപ്പിക്കാൻ ബജാജിൻറെ ഈ നിലപാടിന് സാധിച്ചിട്ടുണ്ട്. ഓട്ടോറിക്ഷയെ മാറ്റാൻ വരുന്ന വാഹനമെന്ന നിലയിൽ ഇന്ത്യയൊട്ടുക്കും ആർഇ60യെ വീക്ഷിക്കുകയാണിപ്പോൾ.

Piaggio Plans Quadricycles
Most Read Articles

Malayalam
English summary
At a recent launch event of new Ape City Compact Diesel three wheelers Piaggio revealed its intention of entering the quadricycle segment.
Story first published: Wednesday, March 26, 2014, 18:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X