പോളാരിസ് കാര്‍ നിര്‍മിക്കാനൊരുങ്ങുന്നു

By Santheep

പോളാരിസ് ഇന്ത്യന്‍ വിപണിയില്‍ വന്നിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ. പോളാരിസ് വാഹനങ്ങള്‍ക്ക് വന്‍ സാധ്യതകളുള്ള പ്രദേശമാണെങ്കിലും യൂറോപ്പ് പോലുള്ള വിപണികളിലെ അതേ വിപണിശൈലി ഇന്ത്യയില്‍ ഗുണം പിടിക്കില്ലെന്ന തിരിച്ചറിവ് ഇതിനകം തന്നെ കമ്പനിക്കുണ്ടായിട്ടുണ്ട്. രാജ്യത്തിന്റെ നിരത്തുകളില്‍ക്കൂടി ഓടിക്കാവുന്ന തരം വാഹനങ്ങള്‍ പുറത്തിറക്കുവാനാണ് പരിപാടി. നിലവില്‍ പോളാരിസ് ക്വാഡ്രിസൈക്കിളുകള്‍ റോട്ടിലിറക്കാന്‍ സാധിക്കില്ല.

വലിയ തോതിലുള്ള മോഡിഫിക്കേഷനുകള്‍ വഴി മാത്രമേ ഈ വാഹനത്തെ നിരത്തുകളിലിറക്കുന്നതിനു സജ്ജമാക്കാന്‍ കഴിയൂ. എയ്ഷര്‍ മോട്ടോഴ്‌സുമായുള്ള സംയുക്ത പങ്കാളിത്തത്തിലൂടെ ഇതു സാധ്യമാക്കും പോളാരിസ്.

Polaris India working on modifying existing ATVs for road-use

പോളാരിസ് ഇന്ത്യയില്‍ നിന്ന് കൂടുതല്‍ വാഹനങ്ങള്‍ പ്രതീക്ഷിക്കാം അടുത്ത മൂന്നു മതല്‍ അഞ്ചു വരെ വര്‍ഷങ്ങളിലെന്ന് കമ്പനി തലവന്‍ പങ്കജ് ദുബേ പറയുന്നു. നിലവിലുള്ള ചില വാഹനങ്ങള്‍ റോഡ് ലിഗല്‍ മോഡലുകളാക്കുന്നതിനാണ് ഇപ്പോഴത്തെ മുന്‍ഗണന.

രാജ്യത്തിന്റെ കരിമ്പുകച്ചട്ടങ്ങള്‍ക്കൊപ്പിച്ച് എന്‍ജിനുകളില്‍ മാറ്റം വരുത്തേണ്ടതായി വരും.

എയ്ഷറുമായി ചേര്‍ന്ന് ഇന്ത്യയുടെ സ്വകാര്യ വാഹന ഇടത്തിലേക്ക് കടക്കുവാനുള്ള ശ്രമങ്ങളിലാണ് തങ്ങളെന്ന് ദുബേ വ്യക്തമാക്കുന്നു. പോളാരിസ് പുറത്തിറക്കുന്ന ആദ്യത്തെ കാര്‍ ബജാജിന്റെ യു കാറിനുള്ള ഒരെതിരാളിയായിരിക്കും.

Most Read Articles

Malayalam
English summary
Polaris India and Eicher Motors is developing personalised transport solutions that also have off-roading capabilities.
Story first published: Saturday, May 24, 2014, 16:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X