പോഷെ മകാന്‍ ഇന്ത്യയിലേക്ക് ജൂണില്‍

പോഷെ കായേനിന്റെ കോംപാക്ട് രൂപം, മകാന്‍ ഇന്ത്യയിലെത്തുമെന്നുറപ്പായി. ജൂണ്‍ മാസത്തിലായിരിക്കും വാഹനത്തിന്റെ ഇന്ത്യന്‍ പ്രവേശം നടക്കുക. ഇന്ത്യയിലെ സ്‌പോര്‍ടി എസ്‌യുവികളുടെ നിരയില്‍ ഒരു നിര്‍ണായക സാന്നിധ്യമായി മകാന്‍ മാറും.

ബിഎംഡബ്ല്യു, റെയ്ഞ്ച് റോവര്‍, ഓഡി എന്നിങ്ങനെ വളരെക്കുറച്ച് പേര്‍ മാത്രമേ മകാന്‍ നിലകൊള്ളുന്ന നിരയിലുള്ളൂ. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളുമായാണ് ഈ വാഹനങ്ങളെത്തുക.

മകാന്‍ എസ്‌യുവി പൂര്‍ണമായും വിദേശത്തു നിര്‍മിച്ച് ഇന്ത്യയിലെത്തിക്കുകയാണ് പോഷെ ചെയ്യുക എന്നറിയുന്നു. വിലനിലവാരം ഇപ്പോഴും അന്തിമമായി നിശ്ചയിച്ചിട്ടില്ല.

Porsche Macan Confirmed For India

പൂര്‍ണമായും വിദേശത്തു നിര്‍മിച്ച് ഇന്ത്യയിലെത്തിക്കുമ്പോള്‍ നികുതി വര്‍ധിക്കുമെന്നതിനാല്‍ വിലക്കൂടുതല്‍ സ്വാഭാവികമായും ഉണ്ടായിരിക്കും. ഇന്ത്യയുടെ ഇറക്കുമതിത്തീരുവ വ്യവസ്ഥയില്‍ അടുത്തുതന്നെ ചില മാറ്റങ്ങളുണ്ടാകുമെന്ന് പോഷെ പ്രതീക്ഷിക്കുന്നുണ്ട്. ഇത് വാഹനത്തിന്റെ വിലയില്‍ കുറവു വരുത്താന്‍ കാരണമാകാനിടയുണ്ട്.

മകാന്‍ വേരിയന്‍രുകളുടെ നിരയില്‍ ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ച മകാന്‍ ടര്‍ബോയും ലഭ്യമാകും എന്നാണറിയുന്നത്. 3.6 ലിറ്റര്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്. 405 പിഎസ് കരുത്തും 550 എന്‍എം ചക്രവീര്യവും എന്‍ജിന്‍ പകരുന്നുണ്ട്. മണിക്കൂറില്‍ 266 കിലോമീറ്റര്‍ വേഗതയില്‍ പായാന്‍ ഈ എന്‍ജിന് സാധിക്കും. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 4.8 സെക്കന്‍ഡ് നേരമെടുക്കും.

ഇന്നത്തെ ഫേസ്ബുക്ക് വിഡിയോ

Post by DriveSpark.

Most Read Articles

Malayalam
English summary
Porsche will be introducing their luxury SUV the Macan in India. The younger sibling to their larger Cayenne, Macan will be launched in June.
Story first published: Wednesday, April 16, 2014, 17:18 [IST]

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X