മാരുതി കെ സീരീസ് എന്‍ജിന്‍ ഉല്‍പാദനം 25 ലക്ഷം കടന്നു

By Santheep

സുസൂക്കിയുടെ വിഖ്യാതമായ കെ സീരീസ് എന്‍ജിന്റെ ഉല്‍പാദനം 25 ലക്ഷം കടന്നു. മാരുതിയുടെ വിവിധ മോഡലുകള്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചു പോരുന്ന എന്‍ജിനാണിത്.

2008ല്‍ എ സ്റ്റാര്‍ ഹാച്ച്ബാക്ക് മോഡലിലൂടെയാണ് ഈ എന്‍ജിന്‍ ആദ്യമായി ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. എ സ്റ്റാര്‍ മോഡല്‍ ഒരു പരാജയമായി മാറിയെങ്കില്‍ കെ സീരീസ് എന്‍ജിന്‍ വന്‍ ഹിറ്റായിത്തീര്‍ന്നു. ആള്‍ട്ടോ കെ10, സെലെരിയോ, വാഗണ്‍ ആര്‍, സ്വിഫ്റ്റ് ഹാച്ച്ബാക്ക്, സ്വിഫ്റ്റ് ഡിസൈര്‍ എന്നിങ്ങനെ മാരുതിയുടെ മിക്ക മോഡലുകളിലും ഇന്ന് ഈ എന്‍ജിന്‍ പ്രവര്‍ത്തിക്കുന്നു.

മാരുതിയുടെ സിഎന്‍ജി, എല്‍പിജി മോഡലുകളിലും കെ സീരീസ് എന്‍ജിന്‍ തന്നെയാണുപയോഗിക്കുന്നത്.

Production Of Maruti K Series Engine Crosses 25 Lakh Mark

രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയേറിയ പെട്രോള്‍ എന്‍ജിനാണ് കെ സീരീസ് എന്ന് ചൂണ്ടിക്കാട്ടുന്നു മാരുതി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സിവി രാമന്‍. മികവുറ്റ പ്രകടനശേഷിയും ഇന്ധനക്ഷമതയും ഒന്നിച്ചു കൊണ്ടുപോകാന്‍ കഴിയുന്നു എന്നതാണ് കെ സീരീസ് എന്‍ജിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറയുന്നു.

കെ സീരീസ് എന്‍ജിന്‍ ഇനിയും പുതുക്കലുകള്‍ക്ക് വിധേയമാകുമെന്നും സുസൂക്കിയുടെ ഗവേഷണകേന്ദ്രത്തില്‍ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും സിവി രാമന്‍ വ്യക്തമാക്കി. എന്‍ജിന്റെ കരിമ്പുക പുറന്തള്ളല്‍ കുറയ്ക്കുക, ഇന്ധനക്ഷമത വര്‍ധിപ്പിക്കുക എന്നിവയെല്ലാമാണ് പുതിയ ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യങ്ങള്‍.

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki #news #മാരുതി
English summary
India's largest car manufacturer Maruti has made an official announcement saying that production of their K-series engine has crossed the 25 lakh units mark today.
Story first published: Thursday, August 14, 2014, 16:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X