ക്രാഷ് ടെസ്റ്റിങ്ങിന്റെ പിതാവിനെ ബിമ്മര്‍ ആദരിക്കുന്നു

By Santheep

ബിഎംഡബ്ല്യു വെഹിക്കിള്‍ സേഫ്റ്റി ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് അമേരിക്കന്‍ സ്വദേശിയായ പ്രഫസര്‍ കെന്നെര്‍ലി ഡിഗ്ഗസ്സിന് സമ്മാനിച്ചു. ആക്‌സിഡണ്ട് റിസര്‍ച്ചറാണിദ്ദേഹം.

ആക്‌സിഡണ്ട് ഗവേഷണരംഗത്തിന് കെന്നെര്‍ലി നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഈ സമ്മാനം. ഇദ്ദേഹത്തിന്റെ പഠനങ്ങള്‍ വാഹനങ്ങളിലെ സുരക്ഷാ സാങ്കേതികതകളുടെ വളര്‍ച്ചയ്ക്ക് വലിയ തോതില്‍ സഹായികമായിട്ടുണ്ട്.

Professor Kennerly Digges bags BMW Vehicle Safety Lifetime Achievement Award

വിര്‍ജിനിയയിലെ ആഷ്‌ബോണ്‍ സര്‍വകലാശാലയിലാണ് പ്രഫസര്‍ കെന്നേര്‍ലി ഗവേഷണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നിലവില്‍ ലോകരാഷ്ട്രങ്ങള്‍ മിക്കതും നിര്‍ബന്ധിതമാക്കി വരുന്ന വാഹന ക്രാഷ് ടെസ്റ്റുകള്‍ ആദ്യമായി നിര്‍ദ്ദേശിച്ചത്. വാഹനങ്ങളുടെ ഗുണനിലവാരം കൃത്യതയോടെ പരിശോധിച്ച് റേറ്റിങ് നല്‍കുന്നതുവഴി ഉപഭോക്താക്കള്‍ക്ക് സുരക്ഷിതത്വം കൂടിയ വാഹനങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവതരമൊരുങ്ങുകയായിരുന്നു. സുരക്ഷിതത്വം കുറഞ്ഞ കാറുകള്‍ വിപണിയിലെത്തിക്കാന്‍ ഇതോടെ കാര്‍ കമ്പനികള്‍ മടിച്ചുതുടങ്ങി.

ഇന്ത്യയില്‍ ക്രാഷ് ടെസ്റ്റിങ് സംവിധാനം അതിന്റെ ശരിയായ രൂപത്തില്‍ ഇനിയും നിലവില്‍ വന്നിട്ടില്ല. ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

അപകടസമയങ്ങളില്‍ അടിയന്തിരസേവന കേന്ദ്രങ്ങളിലേക്ക് സന്ദേശങ്ങള്‍ അയയ്ക്കുന്ന സംവിധാനം നിലവില്‍ വന്നതിനു പിന്നിലും ബുദ്ധികേന്ദ്രമായത് ഈ റിസര്‍ച്ചറാണ്. ഇന്ത്യയില്‍ ഇക്കോസ്‌പോര്‍ട് പോലുള്ള താരതമ്യേന ചെലവു കുറഞ്ഞ വാഹനങ്ങളിലടക്കം ഈ സംവിധാനം ഇന്ന് നിലവിലുണ്ട്.

ഈ സാങ്കേതികത ആദ്യമായി നിലവില്‍ വരുന്നത് ബിഎംഡബ്ല്യു കാറുകളിലാണ്. 1997ല്‍.

Most Read Articles

Malayalam
കൂടുതല്‍... #bmw #ബിഎംഡബ്ല്യു
English summary
The BMW Group has presented the BMW Vehicle Safety Lifetime Achievement Award to US accident researcher Professor Kennerly Digges.
Story first published: Saturday, October 18, 2014, 16:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X