നര്‍ബര്‍ഗ്രിം റെക്കോഡ് തകര്‍ക്കുന്ന റയ്ഞ്ച് റോവര്‍ സ്‌പോര്‍ട് എസ്‌വിആര്‍

എസ്‌യുവികളുടെ പരമ്പരാഗതമായ ധര്‍മം വേഗത്തിലോടുക എന്നതല്ല എന്നാണ് ആര്‍ഷഭാരത സംസ്‌കാരം പറയുന്നത്. എന്നാല്‍, ഋഷീവര്യന്മാര്‍ക്കു ശേഷം എസ്‌യുവികളെ കണ്ടെത്തിയ യൂറോപ്യന്‍മാര്‍ പറയുന്നത് അവയ്ക്ക് വേഗത്തിലോടാനും ശേഷിയുണ്ട് എന്നാണ്. ലോകത്തില്‍ ഇന്നുള്ള ഇക്കണ്ടമാനം എസ്‌യുവികളുടെയെല്ലാം പിതാമഹന്മാരെ നിര്‍മിച്ച ലാന്‍ഡ് റോവറില്‍ നിന്നുള്ള റെയ്ഞ്ച് റോവര്‍ സ്‌പോര്‍ട് എസ്‌വിആര്‍ എസ്‌യുവിയാണെങ്കില്‍ വിശ്വവിഖ്യാതമായ നര്‍ബര്‍ഗ്രിം ട്രാക്കില്‍ വേഗതയുടെ റെക്കോഡ് രചിക്കാന്‍ പോലും ശേഷിയുള്ളതാകുന്നു.

നര്‍ബര്‍ഗ്രിം ട്രാക്കില്‍ ഇന്നുവരെ ഓടിയ എല്ലാ എസ്‌യുവികളുടെയും വേഗതയ്ക്കു മുകളില്‍ സ്വയം സ്ഥാപിച്ചിരിക്കുകയാണ് റെയ്ഞ്ച് റോവര്‍ സ്‌പോര്‍ട് എസ്‌വിആര്‍. 8 മിനിട്ട് 14 സെക്കന്‍ഡിനുള്ളില്‍ നര്‍ബര്‍ഗ്രിം ട്രാക്കില്‍ ഒരു ലാപ്പ് പൂര്‍ത്തിയാക്കി ഈ വാഹനം.

5 ലിറ്റര്‍ ശേഷിയുള്ള ഒരു വി8 സൂപ്പര്‍ചാര്‍ഡജ്ഡ് എന്‍ജിനാണ് റെയ്ഞ്ച് റോവര്‍ സ്‌പോര്‍ട് എസ്‌വിആറിലുള്ളത്. 542 കുതിരശക്തിയുണ്ട് ഈ എന്‍ജിന്. എഴുപതിലധികം കോര്‍ണറുകളുള്ള നര്‍ബര്‍ഗ്രിമ്മിന്റെ 13 മൈല്‍ ദൂരം റയ്ഞ്ച് റോവര്‍ സ്‌പോര്‍ട് എസ്‌വിആര്‍ മറികടക്കുന്നതിന്റെ ത്രസിപ്പിക്കുന്ന വീഡിയോ കാണുക.

<iframe width="600" height="450" src="//www.youtube.com/embed/xV07UXpfmpY?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
കൂടുതല്‍... #off beat #land rover
English summary
Land Rover has created the most fastest production Range Rover Sport SVR. There is no better place to test a machine that claims to be fast, than the Nurburgring.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X