ഡസ്റ്റര്‍, ടെറാനോ 4 വീല്‍ ലോഞ്ച് ഉടൻ

ചെറു എസ്‌യുവി സെഗ്മെന്റില്‍ ഫോര്‍ വീല്‍ ഡ്രൈവ് വാഹനങ്ങള്‍ നിലവിലില്ല. ഫോര്‍ വീല്‍ സിസ്റ്റ് ഘടിപ്പിക്കുന്നതോടെ വാഹനത്തിന്റെ ഭാരവും വിലയും ഉയരും. ഭാരമുയര്‍ന്നാല്‍ മൈലേജ് കുറയുകയും വിലയുയര്‍ന്നാല്‍ നമ്മുടെ പോക്കറ്റിലൊതുങ്ങാതെ വരികയും ചെയ്യും. ചെറു എസ്‌യുവികള്‍ ലക്ഷ്യം വെക്കുന്ന ഓഡിയന്‍സിന് താങ്ങാവുന്ന വിലയില്‍ വിപണിയില്‍ ഇടം പിടിക്കുവാന്‍ സാധിക്കാതെ വരുമെന്നതിനാലാണ് ഇന്ന് സെഗ്മെന്റില്‍ ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റമില്ലാതെ വാഹനങ്ങള്‍ വരുന്നത്.

ഈ പോരായ്മ അധികകാലം തുടരുമെന്ന് ധരിക്കുന്നതിലര്‍ത്ഥമില്ല. സെഗ്മെന്റില്‍ ഫോര്‍ വീല്‍ ഡ്രൈവ് ഇല്ലാത്തതില്‍ ദുഖിക്കുന്ന നിരവധി പേരെ നമുക്ക് കാണാന്‍ കഴിയും. ഈ പ്രശ്‌നം ആദ്യം പരിഹരിക്കാന്‍ പോകുന്നത് റിനോ ആണെന്നാണ് പുതിയ വാര്‍ത്ത.

റിനോ ഡസ്റ്റര്‍, നിസ്സാന്‍ ടെറാനോ എന്നീ വാഹനങ്ങളില്‍ ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റം ചേര്‍ക്കാന്‍ കമ്പനികള്‍ തീരുമാനിച്ചതായറിയുന്നു.

ചെറു എസ്‌യുവി സെഗ്മെന്റിലേക്ക് പുതിയ ഉപഭോക്തൃനിരയെ കൊണ്ടുവരാന്‍ സഹായിക്കുന്ന നടപടിയെന്നാണ് ഈ നീക്കത്തെ വിശേഷിപ്പിക്കേണ്ടത്. ഫോര്‍ വീല്‍ സിസ്റ്റം വരുമ്പോള്‍ മാത്രമേ ഒരു സമ്പൂര്‍ണ എസ്‌യുവി എന്ന പേരോടെ നിലകൊള്ളാന്‍ വാഹനങ്ങള്‍ക്ക് സാധിക്കൂ. ഇത് കുറെക്കൂടി ഉയര്‍ന്ന സാമ്പത്തികശേഷിയുള്ളവരെ വാഹനങ്ങളിലേക്ക് ആകര്‍ഷിക്കും.

Renault Duster and Nissan Terrano

ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ഫോര്‍ വീല്‍ ഡ്രൈവ് ഘടിപ്പിച്ച ഡസ്റ്ററും ടെറാുനോയും വിപണിയിലെത്തുമെന്നാണ് കമ്പനികള്‍ക്കകത്തു നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത് വര്‍ഷത്തിന്റെ അഴസാനത്തിലേക്ക് നീങ്ങി ദീപാവലി ലോഞ്ച് ആയി വരുമോ എന്ന കാര്യം വ്യക്തമല്ല.

റിനോ ഡസ്റ്ററിന്റെ മുഖം മിനുക്കിയ പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തുക 2015ലായിരിക്കും. ഇതിനു മുമ്പുതന്നെ ഫോര്‍ വീല്‍ ഡ്രൈവ് എത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ടുകളുടെ സാരം.

Most Read Articles

Malayalam
English summary
Renault Nissan Alliance is said to have decided in favour launching four wheel drive variants of their compact SUVs, the Duster and Terrano.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X