ഫ്‌ലൂവന്‍സ് ഇലക്ട്രിക് ചൈനയിലേക്ക്

By Santheep

വളര്‍ന്നുകൊണ്ടിരിക്കുന്ന വിപണികളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിക്കുന്നതിനായി പരിശ്രമിക്കുന്ന ഏകരാഷ്ട്രമാണ് ചൈന എന്നു പറയാം. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്‌സിഡി നല്‍കിയും വാഹനനിര്‍മാതാക്കള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തു നല്‍കിയുമെല്ലാം ഈ മേഖലയില്‍ മുമ്പോട്ടു പോകാന്‍ ചൈന കഠിനമായി പരിശ്രമിക്കുന്നുണ്ട്.

ഫ്രഞ്ച് കാര്‍ നിര്‍മാതാവായ റിനോ തങ്ങളുടെ ഫ്‌ലൂവന്‍സ് സെഡാന്റെ ഇലക്ട്രിക് പതിപ്പ് ചൈനയില്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നതാണ് പുതിയ വാര്‍ത്ത. ഈ വാഹനത്തിന്റെ പരമ്പരാഗത എന്‍ജിന്‍ പതിപ്പുകള്‍ ഇതിനകം തന്നെ ചൈനീസ് വിപണിയില്‍ വില്‍പനയിലുണ്ട്.

Renault Electric Fluence For China Market

ചൈനയില്‍ തന്നെയായിരിക്കും ഇലക്ട്രിക് ഫ്‌ലൂവന്‍സിന്റെ നിര്‍മാണം നടക്കുക. ഇതിനായി ഒരു ചൈനീസ് കമ്പനിയുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്നും അറിയുന്നു. ഈ കമ്പനിയെക്കുറിച്ചുള്ള വിവരങ്ങള്‍ റിനോ പുറത്തുവിട്ടിട്ടില്ല. റിനോ നിലവില്‍ ചൈനയിലെ ഡോങ്‌ഫെങ് മോട്ടോഴ്‌സുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നു.

ഇന്ത്യയിലേക്ക് ഫ്‌ലൂവന്‍സിന്റെ ഇലക്ട്രിക് പതിപ്പ് വരാനുള്ള സാധ്യത വളരെ പരിമിതമാണ്. രാജ്യത്തെ നയങ്ങള്‍ ഇലക്ട്രിക് വാഹനവിപണിക്ക് ഒട്ടും സഹായകമല്ല നിലവില്‍. ഫ്‌ലൂവന്‍സിന്റെ പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ ഇന്ത്യയില്‍ ലഭ്യമാണിന്ന്.

Most Read Articles

Malayalam
കൂടുതല്‍... #renault #റിനോ
English summary
Renault now plan to offer a vehicle based on the Fluence with an electric option in China.
Story first published: Saturday, September 20, 2014, 11:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X