ഡസ്റ്ററിന്റെ രണ്ടാംതലമുറ 2017ല്‍ ഇന്ത്യയില്‍

റിനോ ഡസ്റ്റര്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തത് 2012 ജൂലൈ മാസത്തിലായിരുന്നു. ഇന്ത്യയില്‍ ഇന്ന് റിനോയുടെ ഏറ്റവുമധികം വില്‍ക്കുന്ന മോഡലാണിത്. റിനോയുടെ വരവിനുശേഷം സെഗ്മെന്റില്‍ വന്‍ മാറ്റങ്ങള്‍ തന്നെ സംഭവിച്ചു. ഇക്കോസ്‌പോര്‍ട് അടക്കമുള്ള വാഹനങ്ങള്‍ വിപണി പിടിച്ചു. ഡസ്റ്ററിന്റെ വില്‍പനയെ ഇത് ബാധിച്ചുവെങ്കിലും രാജ്യത്തെ ചെറു എസ്‌യുവി സെഗ്മെന്റില്‍ ഉപഭോക്താക്കള്‍ ഏറെ ഇഷ്ടപ്പെടുന്ന വാഹനങ്ങളിലൊന്നു തന്നെയാണിത്.

പുതിയ വാര്‍ത്തകള്‍ പറയുന്നത് റിനോയുടെ പുതിയൊരു പതിപ്പ് 2017ല്‍ ലോഞ്ച് ചെയ്യുമെന്നാണ്. ഇത് ആഗോളതലത്തില്‍ തന്നെ സംഭവിക്കുന്ന ഒരു ലോഞ്ചായിരിക്കും. റിനോ ഡസ്റ്ററിന്റെ രണ്ടാംതലമുറ പതിപ്പ്!

Renault To Launch New Duster In 2017

ആഗോളതലത്തില്‍ ഇതിനകം തന്നെ ഒരു ദശലക്ഷം റിനോ ഡസ്റ്റര്‍ മോഡലുകള്‍ വിറ്റഴിക്കപ്പെട്ടു കഴിഞ്ഞു. ഡാസിയയില്‍ നിന്ന് ഡസ്റ്ററിന്റെ ഏറ്റെടുത്ത് സ്വന്തം ബാഡ്ജു ചേര്‍ത്ത് റിനോ ഈ വാഹനത്തെ വിപണിയിലെത്തിക്കാന്‍ തുടങ്ങിയിട്ട് വെറും രണ്ടു വര്‍ഷമേ ആകുന്നുള്ളൂ എന്നതോര്‍ക്കണം.

രണ്ടാംതലമുറ ഡസ്റ്റര്‍ വന്‍തോതിലുള്ള ഡിസൈന്‍ മാറ്റങ്ങള്‍ക്കു വിധേയമായിട്ടായിരിക്കും എത്തുക. എന്‍ജിന്‍ അടക്കമുള്ള സാങ്കേതികസവിശേഷതകളിലും മാറ്റം പ്രതീക്ഷിക്കാവുന്നതാണ്. ഫ്രണ്ട് ഗ്രില്‍, ഹെഡ്‌ലൈറ്റുകള്‍, ഫോഗ് ലാമ്പുകള്‍, ബംപറുകള്‍, സ്‌കിഡ് പ്ലേറ്റ്, അലോയ് വീല്‍ ഡിസൈന്‍ തുടങ്ങിയവയിലെല്ലാം മാറ്റമുണ്ടാകും.

2017 മോഡല്‍ ഡസ്റ്ററില്‍ നിലവിലുപയോഗിക്കുന്ന കെ9കെ എന്‍ജിന്‍ തുടരുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രണ്ടാംതലമുറ പതിപ്പില്‍ ഡസ്റ്ററിന്റെ ഫോര്‍വീല്‍ പതിപ്പും ഉണ്ടായിരിക്കും.

ഫോര്‍വീല്‍ ഡ്രൈവ് പതിപ്പ് അടുത്ത ദീപാവലിക്കു തന്നെ നിലവിലുള്ള ഡസ്റ്റര്‍ മോഡല്‍ നിരയോടു കൂട്ടിച്ചേര്‍ക്കാന്‍ റിനോ തീരുമാനമെടുത്തിട്ടുണ്ട്. അതെക്കുറിച്ച് ഇവിടെ വായിക്കാം.

ഇന്നത്തെ വീഡിയോ (വാർത്ത ഇവിടെ)
പൈക്സ് പീക്കിലേക്ക് റെക്കോഡ് വേഗതയില്‍ ലോയെബ്
താഴെയുള്ള വീഡിയോയില്‍ ഫ്രഞ്ച് ഡ്രൈവറായ സെബാസ്റ്റ്യന്‍ ലൊയെബ് നടത്തിയ റെക്കോഡ് ഡ്രൈവ് കാണാം. മണിക്കൂറില്‍ ശരാശരി 145 കിലോമീറ്റര്‍ വേഗതയിലാണ് ലോയെബിന്റെ യാത്ര. നിലവിലുണ്ടായിരുന്ന റെക്കോഡ് തകര്‍ത്തുകൊണ്ട് 8 മിനിട്ട് 13.878 സെക്കന്‍ഡ് എന്ന സമയത്തില്‍ ലോയബ് പൈക്‌സ് പീക്കിന്റെ നെറുകയിലെത്തിച്ചേര്‍ന്നു.

<iframe width="600" height="450" src="//www.youtube.com/embed/Y20CLumT2Sg?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
English summary
Renault will be launching the second generation of the Duster globally by 2017.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X