റിനോ ലോഡ്ജി എംപിവി ഇന്ത്യയിലേക്ക്

By Santheep

യുവാക്കളുടെ എണ്ണം നിര്‍ണായകമാംവിധം കൂടുതലുണ്ട് ഇന്ത്യയില്‍. ഈ യുവാക്കള്‍ എല്ലാക്കാലത്തും യുവാക്കളായി തുടരില്ല എന്നും അവര്‍ എന്നും സ്‌പോര്‍ട്‌സ് ബൈക്കില്‍ റണ്ടക്ക റണ്ടക്ക പാടി നടക്കില്ല എന്നും തിരിച്ചറിയേണ്ടതുണ്ട്. ഈ തിരിച്ചറിവുണ്ടായിക്കഴിഞ്ഞാല്‍ ഇന്ത്യയില്‍ എംപിവികള്‍ക്ക് എത്രവലിയ വിപണിയുണ്ട് എന്നും തിരിച്ചറിയാന്‍ സാധിക്കും. രാജ്യത്തേക്ക് നിരവധി വാഹനനിര്‍മാതാക്കളാണ് എംപിവികളുമായി വരാന്‍ പദ്ധതിയിട്ടിരിക്കുന്നത്.

ഈ മാസം 23ന് ഹോണ്ടയുടെ മൊബിലിയോ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്യുമെന്ന് ഇറപ്പായിക്കഴിഞ്ഞു. ഡാറ്റ്‌സനില്‍ നിന്നുള്ള ഗോ പ്ലസ് എംപിവി ഇതിനു പിന്നാലെ വിപണിയിലെത്തും. മേല്‍പറഞ്ഞ വാഹനങ്ങളുടെ സെഗ്മെന്റില്‍ ഇന്ന് എര്‍റ്റിഗ ഒരു വമ്പന്‍ സാന്നിധ്യമാണ്.

Renault India Planning To Launch Lodgy MPV

പുതിയ ചില വാര്‍ത്തകള്‍ പറയുന്നത് ഫ്രഞ്ച് കാര്‍ നിര്‍മാതാവായ റിനോ ഒരു എംപിവിയുമായി വിപണിയിലെത്താന്‍ ഒരുങ്ങുന്നുവെന്നാണ്. റിനോയുടെ ഉപബ്രാന്‍ഡായ ഡാസിയുടെ പക്കലുള്ള ലോഡ്ജി എംപിവിയെയാണ് ഇന്ത്യയിലെത്തിക്കുക. റിനോയുടെ ബാഡ്ജില്‍ ഈ വാഹനം രാജ്യത്ത് വില്‍ക്കും.

നേരത്തെ ഡാസിയയില്‍ നിന്നു വാങ്ങി റീബാഡ്ജ് ചെയ്തു പുറത്തിറക്കിയ ഡസ്റ്റര്‍ എസ്‌യുവി ഇന്ത്യയില്‍ മികച്ച വില്‍പനയുള്ള വാഹനമാണിപ്പോള്‍.

റിനോ ലോഡ്ജി എംപിവിയെ ഇതിനകം തന്നെ ഇന്ത്യയിലെ വിവിധയിടങ്ങളില്‍ ടെസ്റ്റ് ചെയ്യുന്ന നിലയില്‍ കണ്ടെത്തുകയുണ്ടായി.

Most Read Articles

Malayalam
English summary
Renault wants to join the party with its Lodgy MPV for India. The Lodgy is sold in most markets under the Dacia badge, just as the Duster.
Story first published: Saturday, July 12, 2014, 14:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X