റിനോയുടെ ചെറുകാര്‍ അടുത്ത വര്‍ഷം

റിനോയുടെ ആദ്യ 'ഇന്ത്യന്‍' ചെറുകാര്‍ അടുത്ത വര്‍ഷം വിപണിയിലെത്തും. ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ റിനോ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡണ്ട് ജെരോം സ്‌റ്റോള്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിക്കുന്നതായിരിക്കും ഈ കാര്‍ എന്നാണറിയുന്നത്. ഡിസൈന്‍ ജോലികളടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ റിനോയുടെ ഇന്ത്യന്‍ വിഭാഗമാണ് നിര്‍വഹിക്കുക.

ഇന്ത്യന്‍ ഉപഭോക്താക്കളെ പ്രത്യേകം മനസ്സില്‍ കണ്ടുകൊണ്ടുള്ള നിര്‍മിതിയായിരിക്കുമിത്. നിസ്സാനും റിനോയും ചേര്‍ന്നുള്ള സഖ്യം വളരെ നിര്‍ണായകമാണെന്ന് ജെരോം ചൂണ്ടിക്കാട്ടി.

Renault To Launch New Small Car In India Next Year

ഇന്ത്യയില്‍ നിര്‍മിക്കുന്ന പുതിയ ചെറുകാര്‍ ലോകത്തെമ്പാടുമുള്ള വളരുന്ന വിപണികളിലേക്കും നീങ്ങുമെന്ന് ജെരോം പറഞ്ഞു. ബ്രസീല്‍, റഷ്യ തുടങ്ങിയ രാഷ്ട്രങ്ങള്‍ കാറിന്റെ പ്രദാന ലക്ഷ്യകേന്ദ്രങ്ങളാണ്.

റിനോ ഇക്കഴിഞ്ഞ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ ഒരു പുതിയ ചെറു എസ്‌യുവി കണ്‍സെപ്റ്റ് അവതരിപ്പിച്ചിരുന്നു. ഈ കണ്‍സെപ്റ്റിന്റെ ആദ്യ അവതരണമായിരുന്നു എക്‌സ്‌പോയിലേത്. ജനീവയോ ഫ്രാങ്ഫര്‍ടോ പോലുള്ള ഇടങ്ങള്‍ തെരഞ്ഞെടുക്കാതെ ഇന്ത്യന്‍ എക്‌സ്‌പോയില്‍ തന്നെ അവതരണം നടത്തിയത് വിപണിയുടെ പ്രാധാന്യം കണക്കിലെടുത്താണെന്ന് ജെരോം വ്യക്തമാക്കി.

4 മീറ്ററില്‍ താഴെ നീളം വരുന്ന ഒരു എസ്‌യുവി കണ്‍സെപ്റ്റായിരുന്നു ഇന്ത്യന്‍ എക്‌സ്‌പോയില്‍ റിനോ അവതരിപ്പിച്ചിരുന്നത്. ഈ കണ്‍സെപ്റ്റ് ഇന്ത്യയലേക്ക് വരുമെന്നതിന്റെ ചില സൂചനകള്‍ കൂടി ജെരോമിന്റെ വാക്കുകളില്‍ നിന്ന് വായിച്ചെടുക്കാം.

Most Read Articles

Malayalam
കൂടുതല്‍... #renault #റിനോ
English summary
Next year will see the launch of a new Renault car that will not only be manufactured in India, but is also being designed here.
Story first published: Thursday, March 27, 2014, 13:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X