റോള്‍സ് റോയ്‌സിന് എസ്‌യുവി നിര്‍മിക്കാന്‍ സ്ഥലമില്ല

സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ പുറത്തിറക്കുവാന്‍ റോള്‍സ് റോയ്‌സും ബെന്‍ലെയും തീരുമാനിച്ചത് ഈയിടെ വാര്‍ത്തയായിരുന്നു. ബെന്‍ലെ തങ്ങളുടെ എസ്‌യുവിയുടെ കണ്‍സെപ്റ്റ് ചിത്രങ്ങള്‍ പുറത്തുവിടുകയും ഉല്‍പാദനത്തിലേക്ക് നീങ്ങുകയും ചെയ്തു. ലോകത്തിലെ ഏറ്റവും കരുത്തുറ്റ എസ്‌യുവിയായിരിക്കും തങ്ങളുടേതെന്ന് അവര്‍ കാര്‍ പ്രണയികളെ ജാഗ്രതപ്പെടുത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് റോള്‍സ് റോയ്‌സ് തങ്ങളുടെ എസ്‌യുവി നിര്‍മാണനീക്കം ശക്തിപ്പെടുത്തുന്നത്.

ലോകത്തിലെ ഏറ്റവും കരുത്തുറ്റ എസ് യു വി നിർമിക്കാൻ ബെൻലെ

റോള്‍സ് റോയ്‌സ് എസ്‌യുവി എന്നു പുറത്തിറങ്ങുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. അതെസമയം, എസ്‌യുവി നിര്‍മിക്കുമെന്ന കാര്യത്തില്‍ സന്ദേഹിക്കേണ്ടതില്ല എന്ന് വ്യക്തമാക്കുന്നു റോള്‍സ് റോയ്‌സിന്റെ യുകെ സിഇഒ ടോര്‍സ്റ്റണ്‍ മുള്ളര്‍ ഓറ്റ്വോസ്.

Rolls Royce SUV Under Considering, But Not In A Hurry

ചിചെസ്റ്ററിനടതുത്ത് വെസ്റ്റ്ഹാംപ്‌നെറ്റില്‍ സ്ഥിതിചെയ്യുന്ന ഗുഡ്‌വുഡ് നിര്‍മാണ പ്ലാന്റിലാണ് റോള്‍സ് റോയ്‌സ് എസ്‌യുവി നിര്‍മിക്കാനുദ്ദേശിക്കുന്നത്. ഇവിടെ തല്‍ക്കാലം പൂര്‍ണമായും മറ്റ് വാഹനങ്ങള്‍ കൈയടക്കിയിരിക്കുകയാണ്. പുതിയൊരു വാഹനം നിർമിച്ചു പുറത്തിറക്കാന്‍ സ്ഥലസൗകര്യമില്ല. അതായത്, പുതിയ എസ്‌യുവി പുറത്തിറക്കണമെങ്കില്‍ ആദ്യം ഈ പ്ലാന്റ് വലുതാക്കണം എന്ന്.

മറ്റിടങ്ങളിൽ പ്ലാൻറ് നിർമിക്കുക എന്ന ആശയത്തോട് പ്രതികൂലമായാണ് റോൾസ് റോയ്സ് പ്രതികരിക്കുന്നത്. റോൾസ് റോയ്സ് കാറുകളുടെ "ബ്രിട്ടിഷ് സ്വഭാവം" നഷ്ടപ്പെടുത്തുന്ന ഒരു നീക്കവുമുണ്ടാവില്ലെന്ന് ടോര്‍സ്റ്റണ്‍ മുള്ളര്‍ ഓറ്റ്വോസ് പറയുന്നു.

ഫാന്റ്ം നിര്‍മിക്കുന്നതിനായി 2003ല്‍ നിര്‍മിച്ചതാണ് ഈ പ്ലാന്റ്. പിന്നീട് ഗോസ്റ്റ് മോഡല്‍ നിര്‍മിക്കാന്‍ 2009ല്‍ പ്ലാന്റിന്റെ വലിപ്പം കൂട്ടി. 2013ലാണ് അടുത്ത നവീകരണം സംഭവിച്ചത്. റോള്‍സ് റോയ്‌സ് റൈത് നിര്‍മിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്.

എന്തായാലും 2017ന്റെ പരിസരങ്ങളില്‍ വെച്ച് ഈ വാഹനം ലോഞ്ച് ചെയ്യപ്പെടും എന്നാണ് റോള്‍സ് റോയ്‌സ് പറയുന്നത്. കാത്തിരുന്ന് കാണാം.

Most Read Articles

Malayalam
കൂടുതല്‍... #rolls royce #suv
English summary
Speaking to Autocar UK Rolls Royce CEO Torsten Müller-Ötvös has confirmed that the company is seriously considering equipping its Goodwood estate manufacturing facility at Westhampnett, near Chichester to build the proposed SUV.
Story first published: Friday, January 10, 2014, 19:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X