റോള്‍സ് റോയ്‌സിന് 110 വയസ്സ്

By Santheep

ചാള്‍സ് റോള്‍സും ഹെന്റി റോയ്‌സും ചേര്‍ന്ന് റോള്‍സ് റോയ്‌സ് എന്ന പേരില്‍ ഒരു ഓട്ടോമൊബൈല്‍ കമ്പനി സ്ഥാപിച്ചത് 110 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ ദിവസമാണ്. 1914 മെയ് മാസം നാലാം തിയ്യതിയാണ് സംഗതി സംഭവിച്ചത്. ഇതിനുശേഷം പൊന്നാനിപ്പുഴയിലൂടെ ഒരുപാട് വെള്ളമൊഴുകിപ്പോയി. കലങ്ങിയും തെളിഞ്ഞും, വറ്റിയും നിറഞ്ഞും ചരിത്രത്തിനൊപ്പം നടന്ന് ഇന്നും നമുക്കൊപ്പം ജീവിക്കുകയാണ് ഈ ബ്രാന്‍ഡ്. തുടങ്ങിയത് ഏതുവിധത്തിലാണോ അതേ പ്രതാപത്തില്‍ തന്നെയാണ് റോള്‍സ് റോയ്‌സ് ഇന്നും നിലനില്‍ക്കുന്നത്.

നൂറ്റിപ്പത്താം വയസ്സ് തകര്‍ത്താഘോഷിക്കാന്‍ തന്നെയാണ് റോള്‍സ് റോയ്‌സിന്റെ തീരുമാനം. മാഞ്ചസ്റ്ററിലെ മിഡ്‌ലാന്‍ഡ് ഹോട്ടലിലും സെസ്റ്റ് സസെക്‌സിലെ ഗുഡ്വുഡ് മോട്ടോര്‍ സര്‍ക്യൂട്ടിലുമായി ഇന്ന് ആഘോഷങ്ങള്‍ നടക്കും.

റോള്‍സ് റോയ്‌സിന്റെ സ്ഥാപകരിലൊരാളായ ചാള്‍സ് റോള്‍സ് ഒരു വണ്ടിപ്രാന്തമായിരുന്നു. ഹെന്റി റോയ്‌സാകട്ടെ പ്രതിഭാശാലിയായ ഒരു എന്‍ജിനീയറും. ഇദ്ദേഹം മാഞ്ചസ്റ്ററില്‍ എന്‍ജിനീയറിംഗ് സ്ഥാപനം നടത്തിവരികയായിരുന്നു.

ഏറ്റവും മികച്ചത് സൃഷ്ടിക്കുക എന്നതായിരുന്നു ഇരുവരുടെയും ലക്ഷ്യം. ഇതില്‍ ഒരല്‍പം പോലും വെള്ളം ചേര്‍ക്കാന്‍ രണ്ടുപേരും തയ്യാറായില്ല. ഫലം, ലോകത്തിലെ ഏറ്റവും മികച്ച ക്ലാസിക് ആഡംബര ബ്രാന്‍ഡ്!

ഏറ്റവും മികച്ച ഉല്‍പന്നങ്ങള്‍ സൃഷ്ടിച്ച് ഏതുവിധേനയും വിറ്റഴിക്കുന്നത് റോള്‍സ് റോയ്‌സിന്റെ രീതിയേയല്ല. തങ്ങളുടെ മോഡലുകള്‍ ലോകത്തിലെ ഏറ്റവും മികച്ച പ്രതിച്ഛായയുള്ളയാളുകളുടെ പക്കല്‍ മാത്രമെത്തിച്ചേരാന്‍ റോള്‍സ് റോയ്‌സ് ശ്രദ്ധ വെക്കുന്നു എന്നാണ് വെപ്പ്. ഇതിന് നിരവധി തെളിവുകള്‍ ഇന്ത്യയില്‍ത്തന്നെ ലഭ്യമാണ്.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

Post by DriveSpark.

Most Read Articles

Malayalam
English summary
It was the 4th of May, 1904 that the founders of Rolls-Royce Charles Rolls and Henry Royce met for the very first time.
Story first published: Saturday, May 3, 2014, 14:31 [IST]

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X