സുബ്രതാ റോയിക്ക് ഫോഴ്‌സില്‍ പകരക്കാരെത്തി

സഹാറ മേധാവി സുബ്രതാ റോയ് ജയിലിലായതോടെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സഹാറ ഫോഴ്‌സ് ഇന്ത്യ ഫോര്‍മുല വണ്‍ ടീം കുടുങ്ങിപ്പോയെന്നാണ് എല്ലാവരും കരുതിയത്. ടീം തകരുമെന്ന് ചില വാര്‍ത്തകല്‍ ഇടയ്ക്ക് കേട്ടിരുന്നു. എന്നാല്‍, ടീം പ്രിന്‍സിപ്പലായ വിജയ് മല്യ ഇപ്പോഴും ജയിലിലല്ല എന്ന് വാര്‍ത്തകള്‍ പരത്തിയവര്‍ മറന്നുപോയി.

ഫോര്‍മുല വണ്‍ ടീമിനെ ഏറ്റെടുക്കാന്‍ പുതിയ പങ്കാളികള്‍ എത്തിയതായി പുതിയ വാര്‍ത്തകള്‍ പറയുന്നു.

Sahara Force India Get New F1 Partners

മൂന്ന് പുതിയ പങ്കാളികളെയാണ് ഫോഴ്‌സ് ഫോര്‍മുല വണ്‍ ടീം സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനായി എന്തെല്ലാം പിന്നാമ്പുറക്കളികള്‍ നടന്നുവെന്ന് ആര്‍ക്കും അറിയില്ല. എന്തായാലും ടീമംഗങ്ങള്‍ക്ക് ഇവര്‍ മലക്കുകളെപ്പോലെ ആകാശത്തു നിന്ന് പൊട്ടിവീണവരായി അനുഭവപ്പെടുന്നു.

കോനി (KONI) എന്ന ഷോക്ക് അബ്‌സോര്‍ബര്‍ നിര്‍മാണ കമ്പനിയാണ് സഹാറ ഫോഴ്‌സ് ഇന്ത്യയെ പിന്തുണയ്ക്കാനെത്തിയവരിലൊരാള്‍. ഇവര്‍ പുതിയ ചില സാങ്കേതിക മാറ്റങ്ങള്‍ക്കായി ടീമിനെ സഹായിക്കും.

മറ്റൊരു പങ്കാളി ഒരു നിര്‍മാണ കമ്പനിയാണ്. മെക്‌സ്‌ക്കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോണ്‍ടോറിക്കോ അരിസ്‌റ്റോസ് എന്ന ഈ കമ്പനിയുടെ സഹായവും ടീമിന് ലഭിക്കും. 1956 മുതല്‍ കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറിംഗില്‍ പരിചയമുണ്ട് ഈ കമ്പനിക്ക്.

മൂന്നാമത്തെ പങ്കാളിയും മെക്‌സിക്കോയില്‍ നിന്നാണ്. ഫിക്രിയ എന്ന ഈ കമ്പനി മൂലധന നിക്ഷേപത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള സ്ഥാപനമാണ്.

ഫോര്‍മുല വണ്‍ റേസിംഗുമായി ഈ കമ്പനികളെല്ലാം ഇതാദ്യമായാണ് ബന്ധപ്പെടുന്നത്. പുതിയ പങ്കാളികള്‍ ടീമിലെത്തുന്നത് വലിയ സന്തോഷമുണ്ടാക്കുന്നതായി ടീം പ്രിന്‍സിപ്പലും മാനേജിംഗ് ഡയറക്ടറുമായ വിജയ് മല്യ പറയുന്നു.

Most Read Articles

Malayalam
English summary
The new partners are KONI, who specialise in shock absorbers will partner wih Sahara Force India as technical partners.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X