ഇന്ത്യയില്‍ കാര്‍ വാങ്ങുമ്പോള്‍ ശമ്പളമല്ല പ്രശ്‌നമെന്ന് പഠനം

By Santheep

ഇന്ത്യയില്‍ ശമ്പളമല്ല മറിച്ച് ഇന്ധനവില ഉയര്‍ത്തുന്ന നികുതിസമ്പ്രദായവും റോഡുകളുടെ സ്ഥിതിയും പാര്‍ക്കിങ് സ്‌പേസുമാണ് കാര്‍ ഉപഭോക്താക്കളുടെ വാങ്ങള്‍ രീതികളെ സ്വാധീനിക്കുന്നതെന്ന് പുതിയ പഠനം.

റാന്‍ഡ് കോര്‍പറേഷനും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മൊബിലിറ്റി റിസര്‍ച്ചും ചേര്‍ന്നു നടത്തിയ ഒരു പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്. ഇന്ത്യയില്‍ മാത്രമല്ല ഇന്ത്യയെപ്പോലുള്ള വികസ്വരരാജ്യങ്ങളിലും ഇതുതന്നെയാണ് സ്ഥിതി എന്നാണ് കണ്ടെത്തല്‍.

ഓരോ വ്യക്തിക്കും കാര്‍ സ്വന്തമാകുന്ന കാലത്തിലേക്ക് ഇന്ത്യയും ബ്രസീലും റഷ്യയുമെല്ലാം സഞ്ചരിക്കുകയാണ്. ഇത് സാമ്പത്തിക വളര്‍ച്ചയിലേക്കും തൊഴില്‍വര്‍ധനയിലേക്കും നയിക്കുമെങ്കിലും ട്രാഫിക് ജാമുകള്‍, അന്തരീക്ഷമലിനീകരണം എന്നിവ വര്‍ധിപ്പിക്കുമെന്നും അവയെ നേരിടുക എന്നതായിരിക്കും ഈ രാജ്യങ്ങള്‍ വരുംകാലത്ത് നേരിടേണ്ടുന്ന വലിയ പ്രതിസന്ധികളിലൊന്ന് എന്നും പഠനം ചൂണ്ടിക്കാട്ടി.

Salary Doesnt Decide Car Usage

റോഡിന്റെ ഗുണനിലവാരം, പാര്‍ക്കിങ് സൗകര്യങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളാണ് വ്യക്തികള്‍ കാര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കുന്ന പ്രധാന കാര്യങ്ങളെന്ന് പഠനം സൂചിപ്പിക്കുന്നു. ചുരുങ്ങിയ ചെലവില്‍ ലഭിക്കുന്ന ഇന്ധനം ഇക്കൂട്ടത്തില്‍ പ്രധാനമാണ്.

ഒരാള്‍ ജീവിക്കുന്ന സമൂഹത്തിന് 'കാര്‍ സംസ്‌കാരം' ഉണ്ടോയെന്നതും കാര്‍ വാങ്ങുന്നതിനെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമാണെന്ന് പഠനം വ്യക്തമാക്കുന്നു.

ഇന്നത്തെ വീഡിയോ:
3000 കുതിരശക്തിയുള്ള മസറ്റാങ് പറക്കുന്നു!

ഡ്രാഗ് റേസിങ് കാറുകളുടെ കുതിരശക്തി ആയിരത്തിന്റെ പല മടങ്ങുകളാണ്. എട്ടും പത്തും ആയിരം കുതിരശക്തിയുള്ള ഡ്രാഗ് റേസിങ് കാറുകളോടിക്കാന്‍ അസാധ്യമായ മനക്കട്ടി ആവശ്യമാണ്. കാറിന്റെ വലിപ്പത്തിന് ആനുപാതികമല്ലാത്ത കുതിരശക്തി എപ്പോഴും അപകടത്തെ മുന്നില്‍ കൊണ്ടുനിറുത്തുന്നു. ഇവിടെ 3000 കുതിരശക്തി ശേഷിയുള്ള ഒരു ഫോഡ് മസ്റ്റാങ് കാറിന് സംഭവിച്ചത് കാണുക. സ്വന്തം കരുത്തിനെ നിയന്ത്രിക്കാന്‍ കഴിയാതെ പോയ മസ്റ്റാങ് കാര്‍ ട്രാക്കില്‍ അക്ഷരാര്‍ത്ഥത്തില്‍ പറക്കുകയാണ് ചെയ്യുന്നത്.

<iframe width="600" height="450" src="//www.youtube.com/embed/XK3jWvNIqK4?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
English summary
Not just income, but taxes that keep fuel costs high and good roads with ample parking space determine the amount of personal car use for people in developing nations including India.
Story first published: Monday, July 21, 2014, 17:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X