ഗൂഗിള്‍ കാറിന് ബ്രേക്കും സ്റ്റീയറിങ് വീലും വേണമെന്ന് അധികൃതര്‍

By Santheep

ഗൂഗിളിന്റെ 'ഡ്രൈവറില്ലാത്ത കാര്‍' നിരത്തിലിറങ്ങാന്‍ തയ്യാറെടുക്കവേ, കാലിഫോര്‍ണിയയിലെ മോട്ടോര്‍വാഹന വകുപ്പ് ഒരു ചെറിയ പണി കൊടുത്തതായി അറിയുന്നു. കാറിന് സ്റ്റീയറിങ് വീല്‍, ക്ലച്ച് പെഡല്‍, ആക്‌സിലേറ്റര്‍ പെഡല്‍, ബ്രേക്ക് പെഡല്‍ എന്നീ സംവിധാനങ്ങള്‍ ഉണ്ടായിരിക്കണമെന്ന ആവശ്യം മുന്നോട്ടു വെച്ചിരിക്കുകയാണ് മോട്ടോര്‍വാഹന വകുപ്പ്. നേരത്തെ ഗൂഗിള്‍ അവതരിപ്പിച്ച ഡ്രൈവറില്ലാത്ത കാറിന്റെ പ്രോട്ടൊടൈപ്പിന് മേല്‍പറഞ്ഞ മാന്വല്‍ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല.

കൂടുതല്‍ വിവരങ്ങളും, ചിത്രങ്ങള്‍, വീഡിയോ എന്നിവയും താഴെ കാണാം.

ഗൂഗിള്‍ കാറിന് ബ്രേക്കും സ്റ്റീയറിങ് വീലും വേണമെന്ന് അധികൃതര്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

ഗൂഗിള്‍ കാറിന് ബ്രേക്കും സ്റ്റീയറിങ് വീലും വേണമെന്ന് അധികൃതര്‍

സ്റ്റീയറിങ് വീലും ബ്രേക്ക് പെടലും അടക്കമുള്ള, ഒരു സാധാരണ കാറിനാവശ്യമായ എല്ലാ മാന്വല്‍ സംവിധാനങ്ങളും ഗൂഗിളിന്റെ ഡ്രൈവറില്ലാത്ത കാറിനുണ്ടായിരിക്കണമെന്നാണ് സംസ്ഥാനത്തെ മോട്ടോര്‍വൈഹന വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഗൂഗിള്‍ കാറിന് ബ്രേക്കും സ്റ്റീയറിങ് വീലും വേണമെന്ന് അധികൃതര്‍

മണിക്കൂറില്‍ പരമാവധി 40 കിലോമീറ്റര്‍ വേഗതയില്‍ മാത്രമേ ഈ വാഹനം നീങ്ങൂ എന്ന് ഗൂഗിള്‍ വാദിച്ചുനോക്കിയെങ്കിലും അംഗീകരിക്കപ്പെട്ടില്ല. നിലവിലെ ട്രാഫിക് പരിതസ്ഥിതിയില്‍ വാഹനത്തെ പൂര്‍ണമായും സ്വയം നിയന്ത്രണത്തിനു വിടുന്നത് അംഗീകരിക്കാനാവില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ വാഹനത്തെ മാന്വലായി നിയന്ത്രിക്കാനും കഴിയണം.

ഗൂഗിള്‍ കാറിന് ബ്രേക്കും സ്റ്റീയറിങ് വീലും വേണമെന്ന് അധികൃതര്‍

ഈ നിബന്ധന മുമ്പോട്ടു വെക്കുന്നതു വഴി മറ്റൊരു കാര്യം കൂടി ഉറപ്പാക്കുകയാണ് കാലിഫോര്‍ണിയ സര്‍ക്കാര്‍ ചെയ്യുന്നത്. കാര്‍ സ്വയം നിയന്ത്രിക്കുമെങ്കിലും ലൈസന്‍സുള്ള ഒരു ഡ്രൈവര്‍ അകത്തുണ്ടായിരിക്കണം. അത്യവശ്യ ഘട്ടങ്ങളില്‍ ഇയാള്‍ക്ക് വാഹനത്തെ മാന്വലായി നിയന്ത്രിക്കാന്‍ കഴിയണം.

ഗൂഗിള്‍ കാറിന് ബ്രേക്കും സ്റ്റീയറിങ് വീലും വേണമെന്ന് അധികൃതര്‍

മറ്റൊരു നിയമപ്രശ്‌നത്തിനു കൂടി താല്‍ക്കാലിക പരിഹാരം കാണുവാനും അധികൃതര്‍ക്ക് ഈ നിര്‍ദ്ദേശം വഴി സാധിക്കുമെന്നും കരുതപ്പെടുന്നു. പൂര്‍ണമായും സ്വയം നിയന്ത്രിക്കുക കാറുകള്‍ അപകടത്തില്‍ പെട്ടാല്‍ ആരാണ് ഉത്തരവാദിത്തമേല്‍ക്കേണ്ടത് എന്നൊരു ചോദ്യം ഇടയ്ക്ക് ഉയര്‍ന്നുവന്നിരുന്നു.

ഗൂഗിള്‍ കാറിന് ബ്രേക്കും സ്റ്റീയറിങ് വീലും വേണമെന്ന് അധികൃതര്‍

പോകേണ്ട സ്ഥലം നേരത്തെ നിശ്ചയിക്കാമെന്നതിനാല്‍ വാഹനത്തെ ആളില്ലാതെ തന്നെ ഓടിച്ചു വിടാന്‍ കഴിയുമോ എന്നത് അധികൃതര്‍ക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടതിനു ശേഷം മാത്രമേ ഗൂഗിള്‍ കാറിന് നിരത്തിലിറങ്ങാനൊക്കൂ.

ഗൂഗിള്‍ കാറിന് ബ്രേക്കും സ്റ്റീയറിങ് വീലും വേണമെന്ന് അധികൃതര്‍

ഡ്രൈവറില്ലാത്ത കാര്‍ ടെസ്റ്റ് ചെയ്യുന്നതിന് കര്‍ശനമായ നിബന്ധനകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട് സര്‍ക്കാര്‍. 50 ലക്ഷം ഡോളര്‍ (ഏതാണ്ട് 30 കോടി രൂപ) ഇന്‍ഷൂറന്‍സ് പ്രീമിയമായി കെട്ടിവെച്ചാല്‍ മാത്രമേ വാഹനം ടെസ്റ്റ് ചെയ്യാന്‍ സാധിക്കൂ.

ഗൂഗിള്‍ കാറിന് ബ്രേക്കും സ്റ്റീയറിങ് വീലും വേണമെന്ന് അധികൃതര്‍

ഡ്രൈവറില്ലാത്ത കാറിന്റെ നിര്‍മാണ ഘട്ടങ്ങളില്‍ വരുന്ന ഓരോ ചെലവും ഇങ്ങനെ ഉയര്‍ന്നതാണ്. വാഹനത്തിന്റെ ഉല്‍പാദനപ്പതിപ്പ് എത്രത്തോളം വിലയേറിയതായിരിക്കുമെന്ന് ഇതില്‍നിന്നു തന്നെ ഊഹിക്കാം.

വീഡിയോ

Most Read Articles

Malayalam
കൂടുതല്‍... #google self driving car #news #auto facts
English summary
A ruling by California's Department of Motor Vehicles, which requires drivers to able to take immediate physical control of the vehicle if necessary, making the Google Autonomous Car Program in trouble.
Story first published: Monday, August 25, 2014, 13:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X