സിയാം മോഡി മന്ത്രിമാരെ കണ്ടു

By Santheep

ജൂലൈ മാസത്തിലെ ബജറ്റിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുകയാണ് കേന്ദ്രത്തിലെ മോഡിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍. ഓട്ടോമൊബൈല്‍ വ്യവസായം പുതിയ ബജറ്റിലേക്ക് വലിയ ആശകളോടെയാണ് നോക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഓട്ടോമൊബൈല്‍ വ്യവസായം വലിയ തിരിച്ചടികള്‍ നേരിട്ടിരുന്നു. പല ഓട്ടോമൊബൈല്‍ കമ്പനികളും പകുതിയിലധികം വില്‍പന കുറഞ്ഞ് പണ്ടാരമടങ്ങിയ അവസ്ഥ വരെയുണ്ടായി. പുതിയ സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങള്‍ മന്‍മോഹന്‍ സര്‍ക്കാരിന്റേതില്‍ നിന്ന് എങ്ങനെ വ്യത്യസ്തമായിരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങള്‍.

കഴിഞ്ഞദിവസം സൊസൈറ്റി ഓഫ് ഇന്ത്യന്‍ മാനുഫാക്ചുറേഴേസ് അസോസിയേഷന്‍ പ്രതിനിധികള്‍ മോഡി മന്ത്രിസഭയിലെ മന്ത്രിമാരെ കാണുകയുണ്ടായി. ചര്‍ച്ചകള്‍ ഏറെ ആവേശകരമായിരുന്നുവെന്നും വലിയ പ്രതീക്ഷകള്‍ തങ്ങള്‍ക്കുണ്ടെന്നുമാണ് സിയാം പ്രതിനിധികള്‍ വെളിപ്പെടുത്തിയത്.

SIAM Meet New Government Ministers

വാണിജ്യം, റോഡ് ട്രാന്‍സ്‌പോര്‍ട്, പരിസ്ഥിതി, ഘനവ്യവസായം എന്നിവയുടെ ചുമതലയുള്ള മന്ത്രിമാരെയാണ് സിയാം ടീം പോയിക്കണ്ടത്.

സിയാം പ്രസിഡണ്ട് വിക്രം കിര്‍ലോസ്‌കറുടെ നേതൃത്വത്തിലാണ് പ്രതിനിധിസംഘം മോഡി മന്ത്രിമാരെ കണ്ടത്. വിദേശവ്യാപാരം, കയറ്റുമതിച്ചട്ടങ്ങള്‍, എക്‌സൈസ് തീരുവ തുടങ്ങിയ നിര്‍ണായക വിഷയങ്ങളിലെല്ലാം ചര്‍ച്ചകള്‍ നടന്നതായി വിക്രം അറിയിക്കുന്നു.

ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ സമഹ്രവും സുസ്ഥിരവുമായ വികസനത്തിനാവശ്യമായ ഒരു നയം രൂപപ്പെടുത്താന്‍ മോഡി സര്‍ക്കാരിന് സാധിക്കുമെന്ന പ്രതീക്ഷയാണ് വിക്രം കിര്‍ലോസ്‌കര്‍ യോഗങ്ങള്‍ക്കുശേഷം പുലര്‍ത്തുന്നത്. സംസ്ഥാനങ്ങള്‍ക്കിടയില്‍ വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിന് ഇപ്പോഴുള്ള തടസ്സങ്ങള്‍ നീക്കം ചെയ്യാന്‍ നടപടികള്‍ വേണമെന്നും സിയാം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാലിക്കാര്യത്തില്‍ മന്ത്രിമാരുടെ പ്രതികരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല.

Most Read Articles

Malayalam
കൂടുതല്‍... #siam #സിയാം
English summary
The Society of Indian Automobile Manufacturers(SIAM) had planned to meet minister incharge of Commerce, Road transport, Environment and Heavy industries.
Story first published: Wednesday, June 18, 2014, 12:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X