സ്‌കോഡ ഫാബിയ 2015ല്‍ തിരിച്ചുവരും?

By Santheep

വില്‍പനയില്ലാത്തതു പ്രമാണിച്ച് ഫാബിയ ഹാച്ച്ബാക്കിനെ പിന്‍വലിക്കുകയായിരുന്നു സ്‌കോഡ ഇന്ത്യയില്‍. ഈ വാഹനത്തിന്റെ രണ്ടാം വരവിനെക്കുറിച്ച് നാളിതുവരെ സ്‌കോഡ ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍ ചിലയിടങ്ങളില്‍ നിന്നു വരുന്ന സൂചനകള്‍ ഫാബിയയുടെ രണ്ടാംവരവിനെക്കുറിച്ച് ചിലതെല്ലാം പറയുന്നുണ്ടോ എന്ന് ഞങ്ങള്‍ കഠിനമായി സന്ദേഹിക്കുന്നു.

ഫോക്‌സ്‌വാഗണ്‍ എംക്യുബി പ്ലാറ്റ്‌ഫോമില്‍ ഇരിപ്പുറപ്പിക്കുന്ന 2015 മോഡല്‍ ഫാബിയ പുറത്തിറങ്ങാനൊരുങ്ങുകയാണ്. ഫോക്‌സ്‌വാഗനാണെങ്കില്‍ ഇന്ത്യന്‍ പ്ലാന്റുകളെ എംക്യുബി പ്ലാറ്റ്‌ഫോം പോലുള്ള മൊഡ്യൂലാര്‍ പ്ലാറ്റ്‌ഫോമിലേക്ക് പൂര്‍ണമായും മാറ്റാനുള്ള ആലോചനകള്‍ ശക്തമാക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ്, കുറച്ചുമാസങ്ങള്‍ക്കു മുമ്പ് ഒക്ടേവിയ സെഡാന്‍ വിജയകരമായി തിരിച്ചുവന്നതുപോലെ, ഫാബിയ സെഡാനും വിപണിയിലെത്തുമെന്ന് ഊഹങ്ങള്‍ പെരുകുന്നത്.

Skoda Fabia Could Be Re-Launched In India By 2015

2015 മധ്യത്തോടെ ഈ വാഹനം ഇന്ത്യയിലേക്കും വരുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ കമാന്നൊരക്ഷരം മിണ്ടാന്‍ സ്‌കോഡ തയ്യാറായിട്ടില്ല.

സ്‌കോഡയുടെ പുതുക്കിയ ഡിസൈന്‍ ഫിലോസഫിയിലാണ് പുതിയ ഫാബിയ നിര്‍മിക്കപ്പെടുക. ഹെഡ്‌ലാമ്പുകള്‍ അടക്കമുള്ള എക്സ്റ്റീരിയര്‍ ഭാഗങ്ങള്‍ ഗൗരവപ്പെട്ട ഡിസൈന്‍ ഇടപെടലുകളുണ്ടാകും. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ ഓപ്ഷണലായി ചേര്‍ക്കാനുള്ള സാധ്യതയും പറയപ്പെടുന്നുണ്ട്.

വാഹനത്തിന്റെ പിന്‍വശത്തും കാര്യപ്പെട്ട മാറ്റങ്ങളുണ്ടാകും. ഇന്റീരിയറില്‍ കുറെയേറെ ഫീച്ചറുകള്‍ ചേര്‍ക്കുമെന്നും ഊഹവ്യവസായികളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നു. ഇതിനൊന്നും യാതൊരുറപ്പും നല്‍കാന്‍ കഴിയില്ലെങ്കിലും പൂര്‍ണമായും തള്ളിക്കളയാന്‍ കഴിയില്ല.

Most Read Articles

Malayalam
English summary
Skoda will be launching a new Fabia hatchback for international markets during the latter part of 2014. This will be dubbed as their 2015 Fabia model.
Story first published: Friday, May 2, 2014, 16:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X