ഇന്ത്യയിലേക്കുള്ള സാങ്‌യോങ് ടിവോളി അവതരിച്ചു

By Santheep

എക്‌സ്100 എന്ന ഒളിപ്പേരില്‍ സാങ്‌യോങ് വികസിപ്പിച്ചെടുത്ത ചെറു എസ് യുവിയുടെ ഉല്‍പാദനമോഡല്‍ അവതരിപ്പിക്കപ്പെട്ടു. ടിവോളി എന്ന പേരിലാണ് ഈ വാഹനത്തെ കമ്പനി അവതരിപ്പിക്കുന്നത്.

ഇറ്റാലിയന്‍ നഗരമായ ടിവോളിയെ ഓര്‍മിപ്പിക്കുന്നുണ്ട് ഈ പേര്.

സാങ്‌യോങ്ങിന്റെ പുതുക്കിയ ഡിസൈനിലാണ് ടിവോളി വരുന്നത്. ഇറ്റാലിയന്‍ നാമം വെറുതെ കയറിക്കൂടിയതല്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. യൂറോപ്യന്‍ വിപണിയിലേക്ക് കുറെക്കൂടി ശക്തമായി ഇറങ്ങിച്ചെല്ലാന്‍ പാങ്ങുള്ള ഒരു ഡിസൈന്‍ ശൈലി രൂപപ്പെടുത്തുന്ന തിരക്കുകളിലായിരുന്നു സാങ്‌യോങ്. ഈ വാഹനം പ്രസ്തുത ശ്രമങ്ങളുടെ ഫലമായി രൂപപ്പെട്ടതാണ്.

SsangYong Tivoli revealed

2015 അവസാനത്തില്‍ സാങ്‌യോങ് ടിവോളി ഇന്ത്യന്‍ വിപണിയിലേക്കും എത്തിച്ചേരും.

1.6 ലിറ്റര്‍ ശേഷിയുള്ള ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരിക്കും വാഹനത്തിലുണ്ടായിരിക്കുക എന്നൂഹിക്കപ്പെടുന്നു. ഡീസല്‍ എന്‍ജിനിലും ഹൈബ്രിഡ് സാങ്കേതികതയിലും വാഹനമെത്തുമെന്നും കേള്‍ക്കുന്നുണ്ട്. ഹൈബ്രിഡിനെ ഇന്ത്യയിലേക്ക് പ്രതീക്ഷിക്കേണ്ടതില്ല.

Most Read Articles

Malayalam
കൂടുതല്‍... #ssangyong tivoli #ssangyong
English summary
SsangYong Tivoli revealed.
Story first published: Saturday, December 27, 2014, 16:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X