മഹീന്ദ്രയുടെ ഇക്കോസ്‌പോര്‍ട്, ഡസ്റ്റര്‍ എതിരാളി 2015ല്‍

By Santheep

സാങ്‌യോങ് എക്‌സ്100 ചെറു എസ്‌യുവി-യെ കാത്തിരിക്കുന്ന അന്താരാഷ്ട്ര വണ്ടിപ്രാന്തന്മാര്‍ക്കിടയില്‍ ഇന്ത്യക്കാരെയും കണ്ടുമുട്ടിയാല്‍ അത്ഭുതപ്പെടേണ്ടതില്ല. മഹീന്ദ്രയില്‍ നിന്ന് പുറത്തിറങ്ങാനുള്ള അടുത്ത ചെറു എസ്‌യുവി മോഡലിനെയാണ് എക്‌സ്100, എക്‌സ്100 എന്നു വിളിക്കുന്നത്. രാജ്യത്തെ ചെറു എസ്‌യുവി സെഗ്മെന്റില്‍ നിലവില്‍ ഏകാധിപത്യപരമായി ഭരണം നടത്തുന്ന ഇക്കോസ്‌പോര്‍ടിനെ വെല്ലുക എന്നതാണ് ഈ വാഹനത്തിന്റെ ദൗത്യം.

2014 ബീജിംഗ് ഓട്ടോ ഷോയില്‍ ഈ വാഹനത്തിന്റെ കണ്‍സെപ്റ്റ് രൂപം, എക്‌സ്എല്‍വി കണ്‍സെപ്റ്റ് എന്ന പേരില്‍ അവതരിപ്പിച്ചിട്ടുണ്ട്. വരുന്ന വര്‍ഷം ജനുവരി മാസത്തില്‍ സാങ്‌യോങ് എക്‌സ്100 ഉല്‍പാദനമോഡലായി മാറി നിരത്തുകളിലേക്കിറങ്ങും.

മഹീന്ദ്രയുടെ ഇക്കോസ്‌പോര്‍ട്, ഡസ്റ്റര്‍ എതിരാളി 2015ല്‍

ആദ്യം ഇന്ത്യയുടെ നിരത്തുകളിലെത്തുക സാങ്‌യോങ് ബാഡ്ജ് ധരിച്ച എക്‌സ്100 മോഡലായിരിക്കും എന്നാണറിയുന്നത്. പിന്നീട് മഹീന്ദ്രയുടെ ബാഡ്ജിലുള്ള വാഹനവും പുറത്തിറങ്ങും.

മഹീന്ദ്രയുടെ ഇക്കോസ്‌പോര്‍ട്, ഡസ്റ്റര്‍ എതിരാളി 2015ല്‍

അടിസ്ഥാനപരമായി 5 സീറ്റര്‍ മോഡലാണിത്. ഇന്ത്യയിലേക്ക് പ്രത്യേകമായി ഒരു 7 സീറ്റര്‍ പതിപ്പും എത്തിക്കാനിടയുണ്ട്.

മഹീന്ദ്രയുടെ ഇക്കോസ്‌പോര്‍ട്, ഡസ്റ്റര്‍ എതിരാളി 2015ല്‍

സാങ്‌യോങ് പുതുതായി വികസിപ്പിച്ചെടുത്ത പ്ലാറ്റ്‌ഫോമിലാണ് എക്‌സ്100 നിലകൊള്ളുന്നത്. കൊറണ്ടോ സി മോഡലിന് ചുവടെയായിരിക്കും വലിപ്പത്തിലും വിലയിലും ഈ വാഹനത്തിന്റെ വിപണിസ്ഥാനം. മഹീന്ദ്ര ചില ഡിസൈന്‍ മാറ്റങ്ങള്‍ കൂടി വരുത്തിയായിരിക്കും സാങ്‌യോങ് എക്‌സ്100-ന്റെ സ്വന്തം ബാഡ്ജില്‍ വിപണിയിലെത്തിക്കുക. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ മഹീന്ദ്രയുടെ ഗവേഷണകേന്ദ്രങ്ങളില്‍ നടക്കുന്നുണ്ട്. എസ്102 എന്ന രഹസ്യനാമത്തിലാണ് പണി നടക്കുന്നത്.

മഹീന്ദ്രയുടെ ഇക്കോസ്‌പോര്‍ട്, ഡസ്റ്റര്‍ എതിരാളി 2015ല്‍

ബീജിംഗിലവതരിപ്പിച്ച എക്‌സ്എല്‍വി കണ്‍സെപ്റ്റിന്റെ സീറ്റിംഗ് പൊസിഷന്‍ പ്രത്യേക തരത്തിലാണ്. 2+2+2+1 എന്ന രീതിയിലാണിത്. ഏഴാമത്തെ സീറ്റ് മധ്യത്തിലെയും പിന്നിലെയും കാബിനുകള്‍ക്കിടയില്‍ നടുവിലൂടെ സ്വതന്ത്രമായി നീക്കാവുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഈ രീതി ഉള്‍പാദനപ്പതിപ്പിലും തുടരുമോയെന്ന കാര്യം വ്യക്തമല്ല.

മഹീന്ദ്രയുടെ ഇക്കോസ്‌പോര്‍ട്, ഡസ്റ്റര്‍ എതിരാളി 2015ല്‍

4,430 മില്ലിമീറ്റര്‍ നീളവും 1,845 മില്ലിമീറ്റര്‍ വീതിയും 1,600 മില്ലിമീറ്റര്‍ ഉയരവും 2,600 മില്ലിമീറ്റര്‍ വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. 4 മീറ്ററിനു താഴെ നീളം വരുന്ന വാഹനങ്ങള്‍ക്കുള്ള നികുതിയിളവ് ലഭിക്കണണെങ്കില്‍ ഇന്ത്യയില്‍ ഈ വാഹനം കാര്യമായി ചെറുതാവേണ്ടിവരും. സാങ്‌യോങ് ഇത്തരമൊരു നീക്കത്തിനു മുതിരുവാന്‍ സാധ്യത കുറവാണ്.

മഹീന്ദ്രയുടെ ഇക്കോസ്‌പോര്‍ട്, ഡസ്റ്റര്‍ എതിരാളി 2015ല്‍

1.6 ലിറ്ററിന്റെ ഡീസല്‍ എന്‍ജിനും 10 കിലോവാട്ടിന്റെ ഇലക്ട്രിക് മോട്ടോറുമാണ് എക്‌സ്എല്‍വി കണ്‍സെപ്റ്റിലുപയോഗിച്ചിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഹൈബ്രിഡ് മോഡല്‍ തല്‍ക്കാലം പ്രസക്തമല്ല.

Most Read Articles

Malayalam
കൂടുതല്‍... #ssangyong #mahindra #മഹീന്ദ്ര
English summary
Built on an all-new platform, the new SsangYong X100 is based on an all new platform and will be placed below the Korando C. More significantly, Mahindra will also launch an SUV model based on the X100.
Story first published: Thursday, April 24, 2014, 13:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X