230 കുതിരകളെ പൂട്ടിയ സൂപ്പര്‍നാനോ

By Santheep

624 സിസി ശേഷിയുള്ള ടൂ സിലിണ്ടര്‍ എന്‍ജിനാണ് സാധാരണ നാനോ കാറിലുള്ളത്. 37 കുതിരശക്തി പകരുന്നു ഈ എന്‍ജിന്‍. കോയിമ്പത്തൂരിലെ ജെഎ മോട്ടോര്‍സ്‌പോര്‍ട് ഇതില്‍ 'ചെറിയ' ചില മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിക്കുകയുണ്ടായി. 230 കുതിരശക്തിയുള്ള ടര്‍ബോ എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചത്.

എന്‍ജിന്‍ വലിപ്പം വര്‍ധിപ്പിച്ചത് പ്രമാണിച്ച് ചെറിയ ചില വിട്ടുവീഴ്ചകളെല്ലാം ചെയ്യേണ്ടിവന്നിട്ടുണ്ട് നാനോയ്ക്ക്. എന്‍ജിന്‍ ഘടിപ്പിക്കാനായി പിന്‍കാബിന്‍ മൊത്തത്തില്‍ വിട്ടുകൊടുക്കേണ്ടിവന്നു. താഴെ ചിത്രങ്ങളും വിവരങ്ങളും.

230 കുതിരകളെ പൂട്ടിയ സൂപ്പര്‍നാനോ

ചിത്രങ്ങളിലൂടെ നീങ്ങുക.

230 കുതിരകളെ പൂട്ടിയ സൂപ്പര്‍നാനോ

കോയിമ്പത്തൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജെഎ മോട്ടോര്‍സ്‌പോര്‍ട്‌സ് ആണ് ഈ സൂപ്പര്‍ നാനോ കാറിനുപിന്നില്‍ പ്രവര്‍ത്തിച്ചത്. ബോഡി ഡിസൈനില്‍ വന്‍തോതിലുള്ള മാറ്റങ്ങള്‍ വന്നിട്ടുണ്ട്. വലിപ്പമേറിയ സ്‌പോര്‍ടി വീലുകള്‍ ഘടിപ്പിച്ചിരിക്കുന്നു നാനോയില്‍. ഈ ടയറുകള്‍ക്ക് നില്‍ക്കാന്‍ പാകത്തിന് വീല്‍ ആര്‍ച്ച് വലുതാക്കിയിട്ടുണ്ട്. ഇത് വാഹനത്തിന് മസിലന്‍ ലുക്ക് പ്രദാനം ചെയ്യുന്നു.

230 കുതിരകളെ പൂട്ടിയ സൂപ്പര്‍നാനോ

പ്രധാനപ്പെട്ട ഡിസൈന്‍ മാറ്റം സംഭവിച്ചിട്ടുള്ളത് മുന്‍കാഴ്ചയിലാണ്. ബംപര്‍ കൂടുതല്‍ മസിലന്‍ ശരീരഭംഗി ആവാഹിച്ചിരിക്കുന്നു. ബംപറിന്റെ ശരീരഭംഗിക്ക് ആഴം കൂട്ടുന്നുണ്ട് വലിപ്പമേറിയ എയര്‍ ഇന്‍ടേക്ക് ഭാഗം. ഇത് വെറുതെ കാഴ്ചയ്ക്ക് വെച്ചതാണെന്ന് പ്രത്യേകം ഓര്‍ക്കുക. എന്‍ജിന്‍ പിന്നിലാണ് ഘടിപ്പിച്ചിട്ടുള്ളത്.

230 കുതിരകളെ പൂട്ടിയ സൂപ്പര്‍നാനോ

പിന്‍വശത്തെ ബംപര്‍ ഡിസൈനും മസിലനാണ്. എക്‌സോസ്റ്റ് പൈപ്പ് മധ്യത്തില്‍ സ്ഥാപിച്ചിരിക്കുന്നു. ഇപ്പോള്‍ കാണുന്നത് ജെഎ മോട്ടോര്‍സ്‌പോര്‍ടിന്റെ ആദ്യത്തെ പണികളാണ്. സൂപ്പര്‍നാനോയെ കൂടുതല്‍ മികവുറ്റതാക്കാനുള്ള പദ്ധതികള്‍ ജെഎ മോട്ടോര്‍സ്‌പോര്‍ടിനുണ്ട്. 25 ലക്ഷത്തിന്റെ പണികള്‍ ഇതിനകം തന്നെ വാഹനത്തില്‍ ചെയ്തുകഴിഞ്ഞതായി ഇവര്‍ പറയുന്നു.

230 കുതിരകളെ പൂട്ടിയ സൂപ്പര്‍നാനോ

1.3 ലിറ്റര്‍ ശേഷിയുള്ളതാണ് എന്‍ജിന്‍. സാധാരണ നാനോയിലെ 2 സിലിണ്ടര്‍ എന്‍ജിനുപകരം 4 സിലിണ്ടര്‍ എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നു വാഹനത്തില്‍. എന്‍ജിനോടൊപ്പം ഒരു ടര്‍ബോചാര്‍ജര്‍ ചേര്‍ത്തിരിക്കുന്നു. 10,000 ആര്‍പിഎമ്മില്‍ 230 കുതിരശക്തി പകരുന്നു ഈ എന്‍ജിന്‍.മണിക്കൂറില്‍ 160 കിലോമീറ്റര്‍ മൈലേജ് പകരാന്‍ ഈ എന്‍ജിന്‍ സാധിക്കും.

Most Read Articles

Malayalam
English summary
Super Nano Developed by JA Motorsport .
Story first published: Monday, December 15, 2014, 17:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X