സൂസി വോഫ് വില്യംസിലേക്ക്

കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഒരു ഔദ്യോഗിക ഗ്രാന്‍ഡ് പ്രീയില്‍ പങ്കെടുക്കുന്ന ആദ്യവനിത എന്ന നേട്ടത്തിനുടമയായിരിക്കുകയാണ് സൂസി വോഫ്. പ്രഫഷണല്‍ റേസര്‍ എന്ന നിലയില്‍ സൂസിയുടെ നേട്ടങ്ങളെക്കുറിച്ച് നേരത്തെ നമ്മള്‍ സംസാരിച്ചിരുന്നതാണ്. (എഫ് വണ്‍ ട്രാക്കില്‍ സൂസിയുടെ ഏകാന്തത എന്ന ആ ആര്‍ട്ടിക്കിള്‍ നിങ്ങള്‍ മിസ് ചെയ്യരുത്).

വില്യംസ് ഫോര്‍മില വണ്‍ ടീമിനു വേണ്ടിയാണ് സൂസി ട്രാക്കിലിറങ്ങുക.

സില്‍വര്‍സ്‌റ്റോണില്‍ കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച യുവ ഡ്രൈവര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള ടെസ്റ്റില്‍ ഏറ്റവും മികച്ച പെര്‍ഫോമറായി സൂസി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ജര്‍മനിയിലെ ഡിടിഎം സീരീസ് അടക്കമുള്ള വിഖ്യാത ട്രാക്കുകളിലെല്ലാം സൂസി പോഫിന്റെ സാന്നിധ്യമുണ്ടായിട്ടുണ്ട്. ഈ സീരീസിന്റെ 7 സീസണുകളില്‍ വോഫ് പങ്കെടുത്തു. ബിആര്‍ഡിസിയുടെ യംഗ് ഡ്രൈവര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് സൂസി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
<center><iframe width="100%" height="450" src="//www.youtube.com/embed/UXnX850tRjs" frameborder="0" allowfullscreen></iframe></center>

Most Read Articles

Malayalam
English summary
Susie Wolff will join Williams' F1 team. She will be the first female driver in 20 years to participate in an official Grand Prix session.
Story first published: Tuesday, February 25, 2014, 14:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X