മാരുതി സിയാസിന്റെ ചാരപ്പടങ്ങള്‍ പുറത്ത്

By Santheep

മാരുതി സിയാസ് എന്നും അറിയപ്പെടുന്ന സുസൂക്കി അല്‍വിയോ സെഡാന്റെ ചാരപ്പടങ്ങള്‍ പുറത്ത്. ചൈനയില്‍ ടെസ്റ്റ് ചെയ്യുന്ന നിലയിലാണ് ചില ഓട്ടോമൊബൈല്‍ ചാരപ്പടം പിടിത്തക്കാര്‍ അല്‍വിയോയെ കണ്ടെത്തിയത്. ഇന്ത്യയിലേക്ക് ഈ വാഹനം എസ്എക്‌സ്4 സെഡാന് പകരക്കാരനായാണ് എത്തിച്ചേരുക.

ഇന്ത്യയില്‍ എസ്എക്‌സ്4-നുള്ള കുറഞ്ഞ സ്വീകാര്യത സിയാസിന്റെ കാര്യത്തില്‍ ആവര്‍ത്തിക്കില്ലെന്നാണ് മാരുതി കരുതുന്നത്.

ലേഖനം തുടര്‍ന്നുവായിക്കാന്‍ താഴെ താളുകളിലേക്കു ചെല്ലുക.

മാരുതി സിയാസിന്റെ ചാരപ്പടങ്ങള്‍ പുറത്ത്

ചാരപ്പടങ്ങളില്‍ നിന്നു മനസ്സിലാക്കാനാവുന്നത് ഉല്‍പാദനത്തിന് പൂര്‍ണമായും സജ്ജമായ മോഡലാണ് ടെസ്റ്റ് ചെയ്യുന്നതെന്നാണ്.

മാരുതി സിയാസിന്റെ ചാരപ്പടങ്ങള്‍ പുറത്ത്

കണ്‍സെപ്റ്റില്‍ കണ്ടിരുന്ന മിക്കവാറും സവിശേഷതകള്‍ ഉല്‍പാദനത്തിലേക്കു കൊണ്ടുവരാന്‍ സുസൂക്കിക്ക് സാധിച്ചിട്ടുണ്ട്. വീതിയേറിയ ക്രോമിയം ഗ്രില്ലുകള്‍, ഹെഡ്‌ലാമ്പുകള്‍ തുടങ്ങി കണ്‍സെപ്റ്റില്‍ കണ്ടിരുന്ന ഡിസൈന്‍ സവിശേഷതകളെല്ലാം വാഹനത്തില്‍ നിലനിര്‍ത്തിയിരിക്കുന്നു.

മാരുതി സിയാസിന്റെ ചാരപ്പടങ്ങള്‍ പുറത്ത്

പിന്‍വശത്തും കണ്‍സെപ്റ്റിലെ ഡിസൈന്‍ സവിശേഷതകള്‍ അതേപടി പിന്തുടരാന്‍ സാധിച്ചിരിക്കുന്നതായി കാണാം. ബംപറിനോട് ഇണക്കിച്ചേര്‍ത്തിരുന്ന എക്‌സോസ്റ്റ് പൈപ്പുകള്‍ ഉല്‍പാദനപ്പതിപ്പിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതല്ല. എന്നാല്‍ സുസൂക്കി അതും സാധിച്ചിരിക്കുന്നു. ഈ സെഗ്മെന്റില്‍ മറ്റൊരു വാഹനത്തിനുമില്ലാത്തൊരു സവിശേഷതയാണിത്.

മാരുതി സിയാസിന്റെ ചാരപ്പടങ്ങള്‍ പുറത്ത്

എസ്എക്‌സ്4-നെക്കാള്‍ സ്ഥലസൗകര്യമേറിയതായിരിക്കും സിയാസ് എന്നാണ് മനസ്സിലാക്കേണ്ടത്. കുറെക്കൂടി പ്രീമിയം നിലവാരം സൂക്ഷിക്കും ഇന്റീരിയറിലെ സന്നാഹങ്ങള്‍.

മാരുതി സിയാസിന്റെ ചാരപ്പടങ്ങള്‍ പുറത്ത്

1.5 ലിറ്റര്‍ ഡിഒഎച്ച്‌സി 4 സിലിണ്ടര്‍ എന്‍ജിനായിരിക്കും സുസൂക്കി അല്‍വിയോ/സിയാസില്‍ ഇടം പിടിക്കുക. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്‍ജിന്‍ കരുത്തിനെ ചക്രങ്ങളിലേക്കു പകരും.

മാരുതി സിയാസിന്റെ ചാരപ്പടങ്ങള്‍ പുറത്ത്

4,545 മില്ലിമീറ്റര്‍ നീളമാണ് വാഹനത്തിനുള്ളത്. വീതി 1,730 മില്ലിമീറ്റര്‍. 1,475 മില്ലിമീറ്റര്‍ ഉയരമുണ്ട് വാഹനത്തിന്.

മാരുതി സിയാസിന്റെ ചാരപ്പടങ്ങള്‍ പുറത്ത്

ഇന്ത്യന്‍ പതിപ്പില്‍ ഫിയറ്റില്‍ നിന്നു സോഴ്‌സു ചെയ്യുന്ന 1.3 ലിറ്റര്‍ മള്‍ടിജെറ്റ് എന്‍ജിന്‍ കൂടി പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
These are the first-ever spy pictures of the production version of the new Suzuki Alivio sedan seen testing in China.
Story first published: Saturday, May 3, 2014, 10:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X