ടര്‍ബോ ആള്‍ട്ടോ ആര്‍എസ് കണ്‍സെപ്റ്റ് അവതരിച്ചു

By Santheep

ജപ്പാന്‍ വിപണിയില്‍ പുറത്തിറങ്ങാിനിരിക്കുന്ന പുതിയതലമുറ ആള്‍ട്ടോയെ നേരത്തെ നമ്മള്‍ പരിചയപ്പെട്ടിരുന്നു. ജപ്പാന്റെ കാര്‍നിര്‍മാണപാരമ്പര്യത്തെ വിളിച്ചോതുന്ന ഡിസൈന്‍ ശൈലിയാണ് ഈ വാഹനത്തില്‍ പിന്‍തുടര്‍ന്നിട്ടുള്ളതെന്നു കാണാം. തികച്ചു ജാപ്പാനികമായ ഈ 'റിട്രോ' ശൈലി ഇന്ത്യയില്‍ അത്രകണ്ട് സ്വീകരിക്കപ്പെടില്ലെങ്കിലും ജപ്പാന്‍കാരെ ആകര്‍ഷിക്കാതിരിക്കില്ല.

ഇപ്പോള്‍ ഇതേ വാഹനത്തിന് ഒരു കിടിലന്‍ സ്‌പോര്‍ടി പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് സുസൂക്കി. വാഹനത്തെ അടുത്തുകാണാം താഴെ.

ടര്‍ബോ ആള്‍ട്ടോ ആര്‍എസ് കണ്‍സെപ്റ്റ് അവതരിച്ചു

ചിത്രങ്ങളിലൂടെ നീങ്ങുക.

ടര്‍ബോ ആള്‍ട്ടോ ആര്‍എസ് കണ്‍സെപ്റ്റ് അവതരിച്ചു

ഇക്കാണുന്നതാണ് സുസൂക്കി ആള്‍ട്ടോയുടെ ആര്‍എസ് പതിപ്പ്. അടുത്തമാസം നടക്കാനിരിക്കുന്ന ടോക്കിയോ ഓട്ടോ സലോണില്‍വെച്ച് ആള്‍ട്ടോയുടെ പുതുതലമുറ പതിപ്പ് അവതരിപ്പിക്കപ്പെടും. ഇതേ ചടങ്ങില്‍തന്നെ ആള്‍ട്ട് ആര്‍എസ്സിനെയും കാണാന്‍ കഴിയുമെന്നാണ് കരുതേണ്ടത്. എയര്‍ ഇന്‍ടേക്കിനു താഴെയായി ഒരു ചുവപ്പ് പട്ട നല്‍കിയിരിക്കുന്നതായി കാണാം ആള്‍ട്ടോ ആര്‍എസ് പതിപ്പില്‍.

ചിത്രത്തില്‍ ആള്‍ട്ടോ പുതുതലമുറ മോഡല്‍

ചിത്രത്തില്‍ ആള്‍ട്ടോ പുതുതലമുറ മോഡല്‍

ബോണറ്റിനു മുകളില്‍ ചാരനിറത്തിലുള്ള ഗ്രാഫിക്‌സ് ചേര്‍ത്തിരിക്കുന്നു. ചുവപ്പ് നിറം പൂശിയ അലോയ് വീലുകളാണ് മറ്റൊരു പ്രത്യേരത. ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ചേര്‍ത്ത റിയര്‍വ്യൂ മിററുകളും ചുവപ്പുനിറത്തില്‍ തന്നെയാണ് വരുന്നത്.

ചിത്രത്തില്‍ ആള്‍ട്ടോ പുതുതലമുറ മോഡല്‍

ചിത്രത്തില്‍ ആള്‍ട്ടോ പുതുതലമുറ മോഡല്‍

ആള്‍ട്ടോ ആര്‍എസ് പതുപ്പിന് പ്രൊജക്ടര്‍ ഹെഡ്‌ലാമ്പാണ് ഘടിപ്പിച്ചിരിക്കുന്നത്. റൂഫിലൂടെ ചാരനിറത്തിലുള്ള സ്‌പോര്‍ടിയായ ഒരു ലൈന്‍ കടന്നുപോകുന്നു. വശങ്ങളിലും ഗ്രാഫിക്‌സ് സാന്നിധ്യം കാണാം. സാധാരണ പതിപ്പില്‍നിന്നും വ്യത്യസ്തമായി ഈ വാഹനത്തില്‍ ഫോഗ് ലാമ്പുകള്‍ ചേര്‍ത്തിട്ടുണ്ട്.

ചിത്രത്തില്‍ ആള്‍ട്ടോ പുതുതലമുറ മോഡല്‍

ചിത്രത്തില്‍ ആള്‍ട്ടോ പുതുതലമുറ മോഡല്‍

ഈ വാഹനത്തിന്റെ പിന്‍വിന്‍ഡോയിലും ആര്‍എസ് ഡികാലുകള്‍ ചേര്‍ത്തിട്ടുണ്ട്. ഇന്റീരിയറിലും മിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ചിത്രത്തില്‍ ആള്‍ട്ടോ പുതുതലമുറ മോഡല്‍

ചിത്രത്തില്‍ ആള്‍ട്ടോ പുതുതലമുറ മോഡല്‍

ഡ്യുവല്‍ ടോണ്‍ ഇന്റീരിയറാണ് ആള്‍ട്ടോ ആര്‍എസ് പതിപ്പിനുള്ളത്. സീറ്റുകളില്‍ ആര്‍എസ് ബാഡ്ജിങ് ഉണ്ടായിരിക്കും. 660 സിസി പെട്രോള്‍ എന്‍ജിനാണ് സാധാരണ ആള്‍ട്ടോ പതിപ്പിലുള്ളത്. 51 കുതിരശക്തി പകരാന്‍ ഈ എന്‍ജിന് സാധിക്കുന്നു. 63 എന്‍എം ആണ് പരമാവധി ചക്രവീര്യം. ആര്‍എസ് പതിപ്പില്‍ ടര്‍ബോ ചേര്‍ത്ത എന്‍ജിനാണ് ഘടിപ്പിക്കുക. എന്‍ജിന്‍ സവിശേഷതകളും മറ്റും അറിയാന്‍ ടോക്കിയോ ഓട്ടോഷോ വരെ കാത്തിരിക്കണം.

Most Read Articles

Malayalam
English summary
Suzuki Alto Turbo RS concept car unveiled.
Story first published: Monday, December 29, 2014, 13:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X