എര്‍റ്റിഗയുടെ താഴെ പുതിയൊരു എംപിവി?

By Santheep

ഇന്തോനീഷ്യന്‍ വിപണിയില്‍ ഇതിനകം ലോഞ്ച് ചെയ്തുകഴിഞ്ഞ ഡാറ്റ്‌സന്‍ ഗോ പ്ലസ് എംപിവി ഒരു പുതിയ ഇടം സൃഷ്ടിച്ച് ഇരിപ്പുറപ്പിക്കുകയായിരുന്നു. വിപണിയിലുള്ള എര്‍റ്റിഗയോട് നേരിട്ടേല്‍ക്കാന്‍ നില്‍ക്കാതെ, എന്നാല്‍ എര്‍റ്റിഗയ്ക്കും തരക്കേടില്ലാത്ത പരിക്കുകള്‍ സമ്മാനിക്കുന്ന വിധത്തിലാണ് ഗോ പ്ലസ് എംപിവിയുടെ വിപണിയിടം.

പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നതു പ്രകാരം ഏര്‍റ്റിഗയുടെ ചുവടെ നില്‍ക്കുന്ന ഒരു മോഡലിനായി സുസൂക്കി ആലോചിക്കുന്നുണ്ട്. ഇന്തോനീഷ്യയിലും സമാനമായ സാഹചര്യങ്ങളുള്ള മറ്റു വിപണികളിലേക്കും ഈ വാഹനം എത്തിച്ചേരും. കൂട്ടത്തില്‍ ഇന്ത്യയിലേക്കും പുതിയ എംപിവി എത്തിക്കാന്‍ സാധ്യതയുണ്ട്.

Suzuki to launch a new low cost MPV

നിലവിലുള്ള ഏതെങ്കിലും വാഹനത്തിന് എംപിവി ഡിസൈന്‍ നല്‍കുകയായിരിക്കില്ല സുസൂക്കി ചെയ്യുക. പുതിയൊരു വാഹനം തന്നെയാണ് ഉദ്ദേശിക്കുന്നത്. ഈ വാഹനം അടുത്ത വര്‍ഷം തന്നെ വിപണിയിലെത്തിയേക്കുമെന്നും കേള്‍ക്കുന്നു.

അതെസമയം ഗോ പ്ലസ് എംപിവി ഇന്തോനീഷ്യയില്‍ മികച്ച പ്രകടനം തുടരുകയാണ്. ലോഞ്ച് ചെയ്ത് രണ്ടുമാസത്തിനകം 3500 ബുക്കിങ്ങുകള്‍ ലഭിച്ച വാര്‍ത്ത നേരത്തെ വന്നിരുന്നു.

ഇന്നത്തെ വീഡിയോ
ഹെല്‍മെറ്റില്‍ പാട്ടുകേള്‍ക്കാം, കോളെടുക്കാം!

ഡ്രൈവറുടെ ശ്രദ്ധ റോഡിലേക്കു ചെല്ലാതിരിക്കാന്‍ വേണ്ടതെല്ലാം ഇന്ന് കാറുകള്‍ക്കകത്ത് ഉറപ്പാക്കുന്നുണ്ട് വാഹനനിര്‍മാതാക്കള്‍. പലപ്പോഴും സുരക്ഷിതത്വമെന്നും സുഖസൗകര്യമെന്നും പറഞ്ഞ് കാറുകളില്‍ കൂട്ടിച്ചേര്‍ക്കുന്നവ പലതും ഡ്രൈവറുടെ റോഡിലേക്കുള്ള ശ്രദ്ധയെ കുറയ്ക്കുവാന്‍ മാത്രമുപകരിക്കുന്നവയാണ്. മോട്ടോര്‍സൈക്കിളുകളില്‍ ഇത്തരം സംവിധാനങ്ങള്‍ താരതമ്യേന കുറവാണ്. എന്നാല്‍ ചില കമ്പനികള്‍ മ്യൂസിക് സിസ്റ്റം പോലുള്ള സംവിധാനങ്ങള്‍ ബൈക്കുകളിലും നല്‍കുവാന്‍ ശ്രദ്ധിക്കുന്നുണ്ട്.

<iframe width="600" height="450" src="//www.youtube.com/embed/jpeGOqFIcOc?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki #news #മാരുതി
English summary
Suzuki is reportedly considering an all new low cost MPV for Asian markets like Indonesia.
Story first published: Monday, July 7, 2014, 15:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X