സ്വിഫ്റ്റിന്റെ പ്രത്യേക പതിപ്പ് മാര്‍ച്ച് ഒന്നിന്

By Santheep

സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ ഒരു പുതിയ പ്രത്യേക പതിപ്പ് സുസൂക്കി ഉടന്‍ ലോഞ്ച് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സുസൂക്കി സ്വിഫ്റ്റ് എസ് സെഡ്-എല്‍ എന്ന പേരിലാണ് പ്രത്യേക പതിപ്പെത്തുക. മാര്‍ച്ച് ഒന്നാം തിയ്യതി മുതല്‍ ഈ വാഹനം യുകെയില്‍ ലഭ്യമായിത്തുടങ്ങും.

വെറും 500 എണ്ണം മാത്രമാണ് സുസൂക്കി സ്വിഫ്റ്റ് എസ്‌സെഡ്-എല്‍ നിര്‍മിക്കപ്പെടുക. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ വാഹനത്തില്‍ ഘടിപ്പിക്കും. സ്വിഫ്റ്റ് പ്രത്യേക പതിപ്പിനെ അടുത്തറിയാം താഴെ.

സ്വിഫ്റ്റിന്റെ പ്രത്യേക പതിപ്പ് മാര്‍ച്ച് ഒന്നിന്

10,899 പൗണ്ടായിരിക്കും 3 ഡോര്‍ പതിപ്പിന്റെ വില എന്നറിയുന്നു. ഇത് പ്രമോഷണല്‍ ഓഫറാണ്. മാര്‍ച്ച് 31 വരെ മാത്രമാണ് ഈ ഓഫര്‍ നിലനില്‍ക്കുക. 5 ഡോര്‍ പതിപ്പിന് 11,316 പൗണ്ട് വിലവരും.

സ്വിഫ്റ്റിന്റെ പ്രത്യേക പതിപ്പ് മാര്‍ച്ച് ഒന്നിന്

പ്രത്യേക സ്വിഫ്റ്റില്‍ 7 എയര്‍ബാഗുകളുണ്ടായിരിക്കും. എയര്‍ കണ്ടീഷണര്‍, ബ്ലൂടൂത്ത്, യുഎസ്ബി പോര്‍ട്ട്, ക്രൂയിസ് കണ്‍ട്രോള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ തുടങ്ങിയ സന്നാഹങ്ങള്‍ വാഹനത്തിലുണ്ട്.

സ്വിഫ്റ്റിന്റെ പ്രത്യേക പതിപ്പ് മാര്‍ച്ച് ഒന്നിന്

രണ്ട് നിറങ്ങളില്‍ ഈ വാഹനങ്ങള്‍ ലഭ്യമാകും. കോസ്മിക് ബ്ലാക്, ബൂസ്റ്റ് ബ്ലൂ എന്നിവ. റൂഫ് റിയര്‍വ്യൂ മിററുകള്‍ എന്നിവയില്‍ വെള്ള നിറം പൂശിയിരിക്കും. പിന്നില്‍ സ്‌പോയ്‌ലര്‍ ഘടിപ്പിച്ചിട്ടുണ്ട്.

സ്വിഫ്റ്റിന്റെ പ്രത്യേക പതിപ്പ് മാര്‍ച്ച് ഒന്നിന്

പ്രത്യേക ഫാബ്രിക്കില്‍ നിര്‍മിച്ച് സീറ്റുകള്‍ ഘടിപ്പിച്ചിരിക്കുന്നു അകത്ത്. സ്റ്റീയറിംഗ് വീല്‍, ഗിയര്‍ഷിഫ്റ്റ് നോബ് എന്നിവയ്ക്ക് വെള്ളി നിറം പൂശിയിരിക്കുന്നു.

സ്വിഫ്റ്റിന്റെ പ്രത്യേക പതിപ്പ് മാര്‍ച്ച് ഒന്നിന്

യുകെയില്‍ മാത്രമേ ഈ പ്രത്യേക പതിപ്പ് സ്വിഫ്റ്റ് നിലവില്‍ ലഭ്യമാക്കൂ. മറ്റു മാര്‍ക്കറ്റുകളിലേക്കും പരിഗണിക്കപ്പെടാന്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
A special edition Swift will be launched soon by Suzuki. The Japanese automobile giant call it Swift SZ-L and it will be available from 1st of March in UK.
Story first published: Tuesday, February 25, 2014, 12:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X