ടാറ്റ ആര്യ വില 1 ലക്ഷം കുറച്ചു

By Santheep

ഇന്ത്യയുടെ ആദ്യത്തെ തനത് ക്രോസ്സോവര്‍ എന്ന ഖ്യാതിയുമായി വിപണിയിലെത്തിയ വാഹനമാണ് ആര്യ. ഈ വാഹനം പക്ഷേ വിപണിയില്‍ മികച്ച പ്രകടനമല്ല നടത്തിവരുന്നത്. മാസത്തില്‍ കഷ്ടിച്ച് നൂറ്റമ്പത് മോഡല്‍ പോലും വിറ്റഴിക്കാന്‍ ടാറ്റയ്ക്ക് സാധിക്കാത്ത അവസ്ഥയാണുള്ളത്.

നടപ്പ് ഉത്സവസീസണില്‍ ആര്യയ്ക്ക് എങ്ങനെയെങ്കിലും മികച്ച വില്‍പന കണ്ടെത്താനുള്ള ശ്രമത്തിലാണ് ടാറ്റ. ഈ ലക്ഷ്യം മുന്നില്‍ നിര്‍ത്തി ടാറ്റ ആര്യയുടെ വിപണിവില വന്‍തോതില്‍ കുറച്ചിരിക്കുന്നു കമ്പനി.

Tata Aria gets a price cut

ഇപ്പോള്‍ ഈ വാഹനം 8.95 ലക്ഷം രൂപ തുടക്കവിലയില്‍ ലഭ്യമാണ്. 9.95 ലക്ഷം രൂപയില്‍ നിന്നാണ് ഈ വിലയിലേക്ക് എത്തിയിട്ടുള്ളത്. 1 ലക്ഷം രൂപയുടെ കിഴിവ്.

ആര്യയുടെ നേരിട്ടുള്ള എതിരാളിയായ എക്‌സ്‌യുവി500-യുടെ ഡബ്ല്യു4 പതിപ്പിന്റെ വില (ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം) 10.8 ലക്ഷമാണെന്നോര്‍ക്കുക.

2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 150 പിഎസ് കരുത്തും 320 എന്‍എം ചക്രവീര്യവും പകരുന്നുണ്ട് ഈ എന്‍ജിന്‍. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് ആര്യയ്ക്കുള്ളത്. ഏറ്റവുമുയര്‍ന്ന വേരിയന്റായ പ്രസ്റ്റിജില്‍ ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റം ഘടിപ്പിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #tata motors
English summary
Tata Aria gets a price cut of INR 1 lakh, starts at INR 8.95 lakhs now.
Story first published: Monday, October 6, 2014, 17:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X