സെസ്റ്റ് വില്‍പനയിലെ കുറവ് ബോള്‍ട്ടിന്റെ വരവ് വൈകിക്കുന്നു

By Santheep

ടാറ്റ ബോള്‍ട്ട് ഹാച്ച്ബാക്കിന്റെ വിപണിപ്രവേശം വൈകുന്നത് സെസ്റ്റ് സെഡാന്‍ മോഡലിന്റെ വില്‍പന തൃപ്തികരമല്ലാത്തതിനാലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവാഹനങ്ങളും ഒരേ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കപ്പെട്ടവയാണ്.

വിപണിയില്‍ വന്‍തോതിലുള്ള തിരിച്ചടി നേരിട്ട സാഹചര്യത്തിലായിരുന്നു പുതിയ ഡിസൈന്‍ തത്വശാസ്ത്രം വികസിപ്പിച്ചെടുക്കുവാനും അതിനെ ആധാരമാക്കി പുതിയ മോഡലുകളിറക്കുവാനും ടാറ്റ തീരുമാനിച്ചത്. ഇങ്ങനെ പുറത്തിറക്കിയ വാഹനങ്ങളും വിപണിയില്‍ വേണ്ടപോലെ ഏശുന്നില്ലായെന്നത് ടാറ്റയെ ആശങ്കയിലാക്കുന്നുണ്ട്.

Tata Bolt Launch Delayed Due To Less Zest Sales

പ്രതീക്ഷിച്ചതിലും കുറഞ്ഞ വില്‍പനയാണ് സെസ്റ്റ് സെഡാന് ലഭിക്കുന്നതെന്ന് ടാറ്റയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. ലോഞ്ച് ചെയ്യുന്ന ഘട്ടത്തില്‍ തന്നെ സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ച പതിപ്പ് എത്തിക്കാതിരുന്നത് വില്‍പനയെ ദോഷകരമായി ബാധിച്ചതായി വിലയിരുത്തലുണ്ട്. സെപ്തംബര്‍ മാസത്തിലായിരുന്നു സെസ്റ്റ് ഓട്ടോമാറ്റിക്കിന്‍രെ വിപണിപ്രവേശം.

സിയാമിന്റെ പക്കലുള്ള കണക്കുകള്‍ വെളിപ്പെടുത്തതു പ്രകാരം സെപ്തംബര്‍ മാസത്തില്‍ ടാറ്റ സെസ്റ്റിന്റെ വില്‍പന 3,331 യൂണിറ്റായിരുന്നു.

സാധാരണഗതിയില്‍, ലോഞ്ചിന്റെ ആദ്യമാസങ്ങളില്‍ പുതിയ കാറുകള്‍ക്ക് മികച്ച വില്‍പന ലഭിക്കാറുണ്ട്. പ്രത്യേകിച്ച് ഇന്ത്യന്‍ കമ്പനികള്‍ക്ക്. എന്നാല്‍, ടാറ്റയുടെ കാര്യത്തിന് ഇത് സംഭവിച്ചില്ല. തികച്ചും പുതിയ ഡിസൈനില്‍ പുതുക്കിയ സാങ്കേതികതകളില്‍ വരുന്നതു കൊണ്ടാകാം ഈ വാഹനങ്ങളോട് ഉപഭോക്താക്കള്‍ അടുപ്പം കാണിക്കാത്തത് എന്നും വിലയിരുത്തലുണ്ട്. വിദേശ കമ്പനികളോട് കാണിക്കുന്ന അതേ സമീപനം ഉപഭോക്താക്കള്‍ ഇന്ത്യന്‍ കമ്പനികളോട് കാണിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല എന്ന് സാരം. വാഹനം വാങ്ങിയവരില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ വളരെ നിര്‍ണായകമായിരിക്കും സെസ്റ്റിന്റെ കാര്യത്തില്‍. ബോള്‍ട്ടിന്റെ വിപണിപ്രവേശവും ഒട്ടൊക്കെ ഇതിനെ ആശ്രയിച്ചു നില്‍ക്കും.

Most Read Articles

Malayalam
English summary
Tata delays the launch of the Bolt due to the low demand for the new Tata Zest sedan.
Story first published: Thursday, October 30, 2014, 16:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X