ഇന്‍ഡിക ഇവി2 പകരക്കാരന്‍ ഗുജറാത്തില്‍ നിന്ന്

നിലവിലെ ഇന്‍ഡിക ഇവി2 ഹാച്ച്ബാക്കിന് പകരക്കാരനാവുന്ന പുതിയ മോഡല്‍ ടാറ്റയുടെ ഗുജറാത്ത് പ്ലാന്റില്‍ നിന്ന് പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. ഗുജറാത്തിലെ സനന്ദിലാണ് ടാറ്റയുടെ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.

പുതിയ സാങ്കേതികതകളുടെയും പുതുക്കിയ ഡിസൈനിന്റെയും സഹായത്തില്‍ വിപണിയില്‍ ഒരു പുതിയ മുന്നേറ്റം സാധ്യമാക്കാനുള്ള പുറപ്പാടിലാണ് ടാറ്റ. ടാറ്റ ബോള്‍ട്ട് എന്ന പേരില്‍ ഈയിടെ അവതരിപ്പിക്കപ്പെട്ട ഹാച്ചാബാക്ക് വിസ്തയുടെ പുതുക്കിയ പതിപ്പാണ്. ഇതിനു സമാനമായിരിക്കും ഇവി2-വിന്റെ പുതുക്കല്‍.

Tata Motors is planning to build what it calls a ‘high-volume’ product on the X0 platform, which refers to the Indica platform.

ടാറ്റയുടെ ഇന്‍ഡിക റെയ്ഞ്ച് കാറുകളെല്ലാം നിലയുറപ്പിക്കുന്ന എക്‌സ്0 പ്ലാറ്റ്‌ഫോമില്‍ തന്നെയായിരിക്കും പുതിയ മോഡലും വിപണിയിലെത്തുക. എക്‌സ്0-യുടെ പുതുക്കിയ പതിപ്പായിരിക്കുമിത്.

കാറിന്റെ വില 3 ലക്ഷത്തിനും 4 ലക്ഷത്തിനുമിടയിലായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുയ മാരുതി സുസൂക്കി വാഗണ്‍ ആര്‍ പോലുള്ള വാഹനങ്ങളോട് എതിരിടാന്‍ സജ്ജമായിട്ടായിരിക്കും പുതിയ ഹാച്ച്ബാക്ക് എത്തുക.

2015 മുതല്‍ ഈ കാര്‍ നിര്‍മാണത്തില്‍ വരും. സനന്ദ് പ്ലാന്റില്‍ നിലവിലുല്‍പാദിപ്പിക്കുന്നത് ടാറ്റ നാനോ കാര്‍ മാത്രമാണ്. നാനോയുടെ വില്‍പനയില്‍ കാര്യമായ മാറ്റം അടുത്തൊന്നും പ്രതീക്ഷിക്കുന്നില്ല കമ്പനി. പ്ലാന്റിന്റെ ഉല്‍പാദനശേഷി പൂര്‍ണമായും ഉപയോഗിക്കാന്‍ ഇത്തരം നീക്കങ്ങള്‍ ആവശ്യമായി വന്നിട്ടുണ്ട്.

ഈ പ്ലാന്റില്‍ നിലവില്‍ മാസത്തില്‍ 20,000 കാറുകളുല്‍പാദിപ്പിക്കാന്‍ കഴിയും. ടാറ്റ നാനോ കാര്‍ മാസത്തില്‍ 2000 യൂണിറ്റിലപ്പുറം ഉല്‍പാദിപ്പിക്കുന്നില്ല.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

Post by DriveSpark.

Most Read Articles

Malayalam
English summary
Tata Motors is planning to build what it calls a ‘high-volume’ product on the X0 platform, which refers to the Indica platform.
Story first published: Tuesday, April 22, 2014, 18:50 [IST]

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X